+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാർത്ഥനാ യോഗങ്ങളുടെ സംയുക്ത സമ്മേളനം

അബുദാബി: സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ പതിനേഴിൽപരം പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത സമ്മേളനം വൈകുന്നേരം അഞ്ചുമുതൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. ഇടവക വികാരി റവ. ഫാ. മത്
പ്രാർത്ഥനാ യോഗങ്ങളുടെ സംയുക്ത സമ്മേളനം
അബുദാബി: സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ പതിനേഴിൽപരം പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത സമ്മേളനം വൈകുന്നേരം അഞ്ചുമുതൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. ഇടവക വികാരി റവ. ഫാ. മത്തായി മാറഞ്ചേരിൽ അധ്യക്ഷനായ സമ്മേളനത്തിൽ അബുദാബി മാർത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകനായിരുന്നു.

സമ്മേളനത്തിൽ പ്രാർത്ഥനയോഗങ്ങളുടെ കോർഡിനേറ്റേഴ്സ് അതാതു പ്രാർത്ഥനയോഗങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഇടവക വികാരി റവ. ഫാ. ഷാജൻ വർഗീസ് ആശംസയും, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി. തുടർന്നു നടന്ന സ്നേഹ വിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള