+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാചക സംഘത്തിനും അനധികൃത പിരിവുകാർക്കും പണം നൽകരുതെന്ന് അബുദാബി പോലീസ്

അബുദാബി: റംസാൻ കാലയളവിൽ വ്യാപകമാകുന്ന അനധികൃത പണപ്പിരിവുകളെ പ്രോത്സാഹിപ്പിക്കരുതെന്നു അബുദാബി പൊലീസ്. വിവിധ രാജ്യങ്ങളിലെ പട്ടിണി പാവങ്ങളെ സഹായിക്കാനെന്ന പേരിലും , പള്ളി പണിയാനെന്ന പേരിലുമൊക്കെ
യാചക സംഘത്തിനും  അനധികൃത പിരിവുകാർക്കും പണം നൽകരുതെന്ന്  അബുദാബി പോലീസ്
അബുദാബി: റംസാൻ കാലയളവിൽ വ്യാപകമാകുന്ന അനധികൃത പണപ്പിരിവുകളെ പ്രോത്സാഹിപ്പിക്കരുതെന്നു അബുദാബി പൊലീസ്. വിവിധ രാജ്യങ്ങളിലെ പട്ടിണി പാവങ്ങളെ സഹായിക്കാനെന്ന പേരിലും , പള്ളി പണിയാനെന്ന പേരിലുമൊക്കെ പണം ആവശ്യപ്പെടുന്നവരുടെ തട്ടിപ്പിന് ഇരയാകരുതെന്നും ഇത്തരക്കാരെക്കുറിച്ച് വിവരം അറിയിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം ആളുകളെ കണ്ടെത്തിയാൽ 999 നന്പരിൽ വിളിച്ചറിയിക്കണമെന്ന് അബുദാബി പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഒമൈർ അൽ മുഹൈരി നിർദ്ദേശിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവന യുഎഇയിൽ പ്രവർത്തിക്കുന്ന റെഡ് ക്രസന്‍റ് പോലുള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ നൽകാവൂ എന്നും പോലീസ് അറിയിച്ചു . പണപ്പിരിവിനായി സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരേയും നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു

അനധികൃത പണപ്പിരിവിനും, യാചനയ്ക്കും എത്തുന്നവരെ കണ്ടെത്താനും ,ജനങ്ങളെ ബോധവൽക്കരിക്കാനുമായി ഒരു മാസം നീളുന്ന കാന്പയിൻ ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള