+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇശൽ ബാൻഡ് അബുദാബിക്ക് പുതിയ സാരഥികൾ

അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. റഫീഖ് ഹൈദ്രോസ് ചെയർമാൻ, സൽമാൻ ഫാരിസി ജനറൽ കണ്‍വീനർ, സമീർ തിരൂർ ട്രഷറർ, അബ്ദുൾ കരീം, മുഹമ്മദ് ഹാരിസ്, സയ്ദ്
ഇശൽ ബാൻഡ് അബുദാബിക്ക് പുതിയ സാരഥികൾ
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. റഫീഖ് ഹൈദ്രോസ് ചെയർമാൻ, സൽമാൻ ഫാരിസി ജനറൽ കണ്‍വീനർ, സമീർ തിരൂർ ട്രഷറർ, അബ്ദുൾ കരീം, മുഹമ്മദ് ഹാരിസ്, സയ്ദ് ഖാൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

കലാകാര·ാരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന തോടൊപ്പം, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ഇശൽ ബാൻഡ് അബുദാബിയുടെ ഈ വർഷത്തെ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി മുസഫ, ബനിയാസ്, എന്നിവിടങ്ങളിലെ ലേബർ ക്യാന്പുകളിൽ ദിവസേന ഇരുനൂറു തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണവും, മരുഭൂമിയിൽ ജോലിചെയ്യുന്ന ഇടയ·ാർക്ക് വസ്ത്രം, മറ്റു നിത്യോപയോഗ സാധനങ്ങൾ സമാഹരിച്ചു എത്തിച്ചു കൊടുക്കുന്ന പദ്ധതി യുടെ പ്രഖ്യാപനവും പുതിയ കമ്മിറ്റി നടത്തി. റംസാൻ റിലീഫ് ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്നും അബ്ദുൾ കരീം ഏറ്റുവാങ്ങി.

ശിഹാബ് എടരിക്കോട്, നുജൂം നിയാസ്, റയീസ് അബ്ദുൾ അസീസ് എന്നിവർ വൈസ് ചെയർ മാ·ാരായും, അലി മോൻ, ആസിം കണ്ണൂർ, അസീസ് ചെമ്മണ്ണൂർ എന്നിവർ ജോയിന്‍റ് കണ്‍വീനർമാരായും, ഷാഫി മംഗലം, അൻസർ വെഞ്ഞാറമൂട്, ഷംസുദ്ധീൻ കണ്ണൂർ, അഫ്സൽ കരി പ്പോൾ, അൻസർ വടക്കാഞ്ചേരി, മുഹമ്മദ് മിർഷാൻ, അബ്ദുള്ള ഷാജി എന്നിവർ എക്സിക്യൂട്ടീവ് അംഗ ങ്ങളായും, ഇഖ്ബാൽ ലത്തീഫ്, ഹബീബ് റഹ്മാൻ, അൻസർ ഹുസ്സൈൻ എന്നിവർ ഇവന്‍റ് കോർഡി നേറ്റേഴ്സ് ആയും, സനാ കരീം അഡ്മിൻ സെക്രട്ടറി ആയും ഉള്ള പുതിയ സഹഭാരവാഹികളെയും സദസ്സിനു പരിചയ പ്പെടുത്തി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള