+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോമസ് വർഗീസ് (രാജൻ- 75) നിര്യാതനായി

താന്പാ, ഫ്ളോറിഡ: അമേരിക്കൻ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ തോമസ് വർഗീസ് (രാജൻ ചേട്ടൻ 75) നിര്യാതനായി. ആലാപന വൈദഗ്ധ്യവും, സ്വരഭംഗിയും പരത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം. മലയാളം, ഹിന്ദി, തമിഴ് ത
തോമസ് വർഗീസ് (രാജൻ- 75) നിര്യാതനായി
താന്പാ, ഫ്ളോറിഡ: അമേരിക്കൻ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ തോമസ് വർഗീസ് (രാജൻ ചേട്ടൻ- 75) നിര്യാതനായി. ആലാപന വൈദഗ്ധ്യവും, സ്വരഭംഗിയും പരത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ, നിരവധി വേദികളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. സുപ്രസിദ്ധ ഗായകൻ യേശുദാസുമായി വേദി പങ്കിട്ടിരുന്നു.

ചങ്ങനാശേരി എസ്.ബി കോളജിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം നേടിയശേഷം മദ്രാസ് പാരീസ് കന്പനിയിൽ ചീഫ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. മലേഷ്യയിൽ എൻജിനീയറായിരിക്കെ 1965-ൽ അമേരിക്കയിലേക്ക് കുടിയേറി.

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ അടക്കമുള്ള എല്ലാ അസോസിയേഷനുകളിലും നിറസാന്നിധ്യമായിരുന്നു. കൂടാതെ ഫോട്ടോഗ്രാഫർ, നടൻ, സംവിധായകൻ തുടങ്ങി നിരവധി മേഖലകളിലും പ്രവർത്തിച്ചിരുന്നു. പ്രേം നസീർ മുതൽ പുതിയ തലമുറയിലെ ബാബു ആന്‍റണിയോടൊപ്പം വരെ അഭിയന രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഫ്ളോറിഡയിലെ ആദ്യ നാടക സമിതിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജേട്ടനായിരുന്നു. സീറോ മലബാർ ചർച്ചിന്‍റെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു.

മാരാമണ്‍ ചക്കോളമണ്ണിൽ പരേതരായ സി.വി. വർഗീസിന്‍റേയും, റേച്ചൽ വർഗീസിന്േ‍റയും പുത്രനാണ്. കോട്ടയം കുളങ്ങരയിൽ മോളി (Tampa Kumon of Town and Country adminstrator) ആണ് ഭാര്യ.

മക്കൾ: ബീന റേച്ചൽ പോൾ, റ്റീനാ സൂസൻ ജോസഫ്, സാജൻ, സുജിത്ത്, സഞ്ജീവ്. മരുമക്കൾ: ഡോ. പോൾസണ്‍, ഡോ. ഓജി ജോസഫ്, ഡോ. ജോയിസ് തോമസ്, ഹൈസൽ തോമസ്.

സംസ്കാര ശുശ്രൂഷകൾ മേയ് 28-നു ഞായറാഴ്ച 2.30-നു സെന്‍റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ചിലും സംസ്കാര ശുശ്രൂഷകൾ 12609 Memmorial Dr. Trinity Newport Richy, Florida 34655 ൽ കൂടുതൽ വിവരങ്ങൾക്ക്: സോണി കുളങ്ങര 813 453 2224, ബിജോയ് മാത്യു 813 842 1263, സജി കരിന്പന്നൂർ 813 263 6302).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം