+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മതബോധമാണ് ശരിയായ ജീവിതത്തിന്‍റെ പരിരക്ഷ’

കുവൈത്ത് : സന്പൂർണ സ·ാർഗമായ ഇസ് ലാം മതതിന്‍റെ ആചാരങ്ങളും വിശ്വാസങ്ങളും ദൈവം നൽകിയ പ്രകാശമാണെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ. സയിദ് ഫാറൂഖി. ഇന്ത്യൻ ഇസ്ലാ
കുവൈത്ത് : സന്പൂർണ സ·ാർഗമായ ഇസ് ലാം മതതിന്‍റെ ആചാരങ്ങളും വിശ്വാസങ്ങളും ദൈവം നൽകിയ പ്രകാശമാണെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ. സയിദ് ഫാറൂഖി. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ മങ്കഫിലെ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ന്ധഅഹ്ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ മതബോധത്തിൽ കഴിയുകയും മതജീവിതം നയിക്കുകയും ചെയ്യുകയെന്നത് നമ്മുടെ രക്തവും മാംസവും സംരക്ഷികുന്നത് പോലെതന്നെ മതത്തെ നാം പരിരക്ഷിക്കേണ്ടതുണ്ട്. ഇതിനായി ദൈവം നൽകിയ അനുഗ്രഹങ്ങളെ തിരിച്ചറിയുകയും അതിന് നന്ദികാണിക്കുകയും ചെയ്യേണ്ടതാണ്. നാം അറിയുന്ന കാര്യങ്ങൾക്ക് അനുസൃതമായി നമ്മുടെ കർമങ്ങളുടെ സ്വരൂപം കൃത്യപ്പെടുത്തുന്പോഴാണ് ദൈവാനുഗ്രഹം ലഭ്യമാവുക. ദൈവം അറിയിച്ചു തന്ന കാര്യങ്ങളെ സംബന്ധിച്ച് യഥാർഥ അറിവുള്ളവരോടൊപ്പം കഴിയുകയും അവരുടെ ജീവിതവുമായി ബന്ധിക്കുകയും ചെയ്യുന്പോഴാണ് യഥാർഥ മതബബോധം ലഭിക്കുകയെന്ന് സയിദ് ഫാറൂഖി വിശദീകരിച്ചു.

സംഗമം ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര പ്രസിഡന്‍റ് എം.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്കരണം റംസാനിലൂടെ എന്ന വിഷയത്തിൽ അബ്ദുള്ള കാരക്കുന്നും പശ്ചാത്താപം എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു. കേന്ദ്ര ദഅ് വ സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, മുഹമ്മദ് അലി വേങ്ങര, അൻവർ സാദത്ത്, ഉമ്മർ കുട്ടി, അബ്ദുൽ നാസർ മൗലവി, ഫിൽസർ ഇടിയങ്ങര എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ