ലണ്ടൻ: കംപ്യൂട്ടർ ശ്യംഖല തകരാറിലായതിനെ തുടർന്ന് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാന സര്‍വീസുകള്‍ താറുമാറായി. ലോകമൊട്ടുക്കുമുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കംപ്യൂട്ടർ നെറ്റ്വർക്ക് നിശ്ചലമായതാണ് വിമാന സർവീസിനെ ബാധിച്ചത്. ഹീത്രുവിൽനിന്നും ഗാറ്റ്വിക്കിൽനിന്നുമുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു. സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്സ് ക്ഷമാപണം നടത്തി.
ബ്രിട്ടിഷ് എയര്‍വെയ്സിന്റെ നിരവധി വിമാനങ്ങളാണ് വൈകി സര്‍വീസുകള്‍ നടത്തുന്നത്. കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായതോടെ ടിക്കറ്റ് ബു ക്കിംഗിലും ചെക്ക്-ഇന്‍ ചെയ്യുന്നതിനും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സാധിക്കാതെ വന്നത് വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകുകയും പലര്‍ക്കും യാത്ര മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. എത്രയും പെ ട്ടെന്ന് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നാണ് അധികൃതര്‍ പറഞ്ഞു.
കംപ്യൂട്ടർ തകരാർ; ബ്രിട്ടീഷ് എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ താറുമാറായി
08:09 PM May 27, 2017 | Deepika.com