+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേബൽ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു

ഹൂസ്റ്റണ്‍: ഹൂസ്റ്റൻ നോർത്ത് ഷോറിൽ താമസക്കാരായ വെണ്‍മണി വാലാങ്കര പീസ് കോട്ടജിലെ അജി ഇടിക്കുള മിനി ദന്പതികളുടെ മകൾ മേബൽ 1100 വിദ്യാർത്ഥികളിൽ ഒന്നാമതായി നോർത്ത് ഷോർ ഹൈസ്കൂളിൽ നിന്ന് മേയ് 21 ന് ഗ്
മേബൽ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു
ഹൂസ്റ്റണ്‍: ഹൂസ്റ്റൻ നോർത്ത് ഷോറിൽ താമസക്കാരായ വെണ്‍മണി വാലാങ്കര പീസ് കോട്ടജിലെ അജി ഇടിക്കുള -മിനി ദന്പതികളുടെ മകൾ മേബൽ 1100 വിദ്യാർത്ഥികളിൽ ഒന്നാമതായി നോർത്ത് ഷോർ ഹൈസ്കൂളിൽ നിന്ന് മേയ് 21 ന് ഗ്രാഡുവേറ്റ് ചെയ്തു. എസ്എടി ൽ 1600 ൽ 1450 സ്കോറോടെ മികച്ച വിജയവും കരസ്ഥമാക്കി.

പാഠ്യേതര വിഷയങ്ങളിലും മേബൽ ഒന്നാമതാണ്. നാഷണൽ ഓണർ സൊസൈറ്റിയുടെ പ്രസിഡന്‍റും, 2017 ക്ലാസ് ട്രഷററുമായി പ്രവർത്തിച്ചു. ഹൂസ്റ്റനിൽ പാസ്റ്റർ മാത്യു കെ. ഫിലിപ്പ് പാസ്റ്ററായിരിക്കുന്ന ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡിലെ അംഗമായ മേബൽ സഭയുടെ വിവിധ തലങ്ങളിൽ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചു പോരുന്നു.

ഗുഡ് സിറ്റിസണ്‍ അവാർഡ്, യൂണിവേഴ്സിറ്റി ഇന്‍റർ സ്കൊളാസ്റ്റിക്ക് ലീഗ് സ്കോളർ അവാർഡ്, അഡ് വാൻസ് പ്ളൈസ്മെന്‍റ് അവാർഡ് വിത്ത് ഡിസ്റ്റിംക്ഷൻ, ദി പ്രസിഡൻഷ്യൽ അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള മേബൽ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ ബയോ കെമിസ്ട്രി എടുത്ത് മെഡിക്കൽ ഫീൽഡിൽ തന്‍റെ പഠനം തുടരാൻ ആഗ്രഹിക്കുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി