+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന് നവ നേതൃത്വം

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയണ്‍ 2017 2020 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, കൊളറാഡോ, കാൻസസ് എന്നീ യുവജന സഖ്യ ശാഖകൾ
മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന് നവ നേതൃത്വം
ഡാളസ്: നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയണ്‍ 2017- 2020 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, കൊളറാഡോ, കാൻസസ് എന്നീ യുവജന സഖ്യ ശാഖകൾ ഉൾപ്പെടുന്നതാണ് സൗത്ത് വെസ്റ്റ് റീജിയണ്‍.

മാർത്തോമ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരിയായ റവ. സജി പി. സി ആണ് പ്രസിഡന്‍റ്. അച്ചൻ അറിയപ്പെടുന്ന മികച്ച ഒരു കണ്‍വൻഷൻ പ്രാസംഗികനും, വേദ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും കൂടാതെ മാർത്തോമ സഭ ഫിനാൻസ് മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മുൻ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ഇപ്പോൾ ഭദ്രാസന യുവജന സഖ്യം സെക്രട്ടറിയായി പ്രവർത്തിക്കുന്ന അജു മാത്യു (സെന്‍റ് പോൾസ് മാർത്തോമാ ചർച്ച് ഡാളസ്) ആണ് വൈസ് പ്രസിഡന്‍റ്.

മുൻ ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യം സെക്രട്ടറി എന്ന നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള ബിജി ജോബി (ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്) ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

സൗത്ത് വെസ്റ്റ് റീജിയണ്‍ ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോണ്‍ വർഗീസ് (ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റണ്‍) ആണ്. ആരാധന, പഠനം, സാക്ഷ്യം സേവനം എന്നീ ലക്ഷ്യങ്ങളിൽ അധിഷ്ടിതമായ മാർത്തോമ യുവജന സഖ്യത്തിന്‍റെ പ്രവർത്തനങ്ങളിൽ പുതിയ ദിശബോധം നൽകുവാൻ സൗത്ത് വെസ്റ്റ് റീജിയണ്‍ ശാഖകളെ ഉൾപ്പെടുത്തികൊണ്ട് വിവിധ സമ്മേളനങ്ങൾ. പഠന ക്ലാസുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കലാവേളകൾ എന്നിവ സംഘടിപ്പിക്കുമെന്ന് പുതിയ ചുമതലക്കാർ അറിയിച്ചു. പുതിയ നേതൃത്വം യുവജന സഖ്യം പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി