+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്സിയിൽ ദിലീപ് മെഗാഷോ മേയ് 28-ന്

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ നർമത്തിന്‍റെ മെഗാപൂരം ഈ ആഴ്ചയിൽ. മലയാളത്തിന്‍റെ മുൻനിര ഹാസ്യ സാമ്രാട്ടുകൾ ഒരുക്കുന്ന ചിരിയുടെ വെടിക്കെട്ട് മേയ് 28നു ഞായറാഴ്ച വൈകുന്നേരം അരങ്ങേറും. നടൻ ദിലീപ് നേതൃത്വം നൽകു
ന്യൂജേഴ്സിയിൽ ദിലീപ് മെഗാഷോ  മേയ് 28-ന്
ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ നർമത്തിന്‍റെ മെഗാപൂരം ഈ ആഴ്ചയിൽ. മലയാളത്തിന്‍റെ മുൻനിര ഹാസ്യ സാമ്രാട്ടുകൾ ഒരുക്കുന്ന ചിരിയുടെ വെടിക്കെട്ട് മേയ് 28-നു ഞായറാഴ്ച വൈകുന്നേരം അരങ്ങേറും. നടൻ ദിലീപ് നേതൃത്വം നൽകുന്ന ദിലീപ് ഷോ എന്ന് പേരിട്ടിരിക്കുന്ന ഹാസ്യ സ്റ്റേജ് പരിപാടിയാണ് ഞായറാഴ്ച വൈകുന്നേരം ന്യൂജേഴ്സിയിൽ ലോഡായിലുള്ള ഫെലീഷ്യൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുക. 1800-ൽ അധികം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലെ വിസ്മയക്കാഴ്ച കാണാൻ ഇതിനകം പ്രധാന വിഭാഗങ്ങളിലെ സീറ്റുകൾ എല്ലാം തന്നെ വിറ്റഴിഞ്ഞു. വർധിച്ച ഡിമാൻഡുമൂലം ഓഡിറ്റോറിയത്തിലെ ബാൽക്കണിയും ബുക്ക് ചെയ്തതായി സംഘാടകർ അറിയിച്ചു. വൈകുന്നേരം ആറിനു ഷോ ആരംഭിക്കും.

അമേരിക്കൻ മലങ്കര സിറിയൻ ഓർത്തഡോക്സ് അതിഭദ്രാസനത്തിന്‍റെ വിവിധ പുരോഗമനപ്രവർത്തനങ്ങൾക്കും മറ്റു ജനക്ഷേമ പ്രവർത്തനങ്ങളുടെയും ധനശേഖരണത്തിനായി നടത്തുന്ന ഈ പരിപാടിയുടെ വിപുലമായ ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുവരുന്നതായി ജനറൽ കണ്‍വീനർ ജോജി കാവനാൽ, ജോയിന്‍റ് കണ്‍വീനർ സിമി ജോസഫ് എന്നിവർ അറിയിച്ചു.

ന്യൂജേഴ്സിയിൽ കെട്ടിടനിർമാണ രംഗത്ത് വളരെ ചുരുങ്ങിയ കാലംകൊണ്ട് വൻ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ബിൽഡേഴ്സ് ആയ എംഎസ്ബി ബിൽഡേഴ്സ് ആണ് ഈ പരിപാടിയുടെ മെഗാ സ്പോണ്‍സർ. ബിസിനസ് രംഗത്ത് എന്നപോലെ കലാ - സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.എസ്.ബി ബിൽഡേഴ്സിന്‍റെ സാരഥി സജിമോൻ ആന്‍റണി സാമൂഹ്യ - ജീവകാരുണ്യ പ്രസ്ഥാന രംഗങ്ങളിലും നേതൃത്വം വഹിക്കുന്നയാളാണ്. മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (മഞ്ച്) പ്രസിഡന്‍റ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം തുടങ്ങി നിരവധി സോഷ്യൽ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന സജിമോൻ ബിസിനസ് രംഗത്തെ ബഹുമുഖ പ്രതിഭയാണ്.

ടിക്കറ്റ് നിരക്കുകൾ: ഫാമിലി: 250 ഡോളർ, സിംഗിൾ: 75 ഡോളർ, പ്രീമിയം ഫാമിലി: 500 ഡോളർ, വി.ഐ.പി ഫാമിലി 1500 ഡോളർ, വി.ഐ.പി സിംഗിൾ 750 ഡോളർ. ഇന്നലെ മുതൽ ആരംഭിച്ച ബാൽക്കണി ടിക്കറ്റ് യുവാക്കൾക്കായി സ്പെഷൽ ഓഫർ തുകയായി 50 ഡോളർ ആണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ജോജി കാവനാൽ 914 409 5385, സിമി ജോസഫ് - 973 870 1720.

പ്രധാന ടിക്കറ്റുകൾ ഏതാണ്ട് വിറ്റഴിഞ്ഞുവെങ്കിലും അവസാന റൗണ്ട് ടിക്കറ്റ് വിൽപനയിലാണ് സംഘാടകർ. ഫാമിലി 250 ഡോളർ, സിംഗിൾ 75 ഡോളർ, പ്രീമിയം ഫാമിലി 500 ഡോളർ, വി.ഐ.പി ഫാമിലി 1500 ഡോളർ, വി.ഐ.പി സിംഗിൾ 750 ഡോളർ, ബാൽക്കണി സിംഗിൾ യുവാക്കൾക്കായി സ്പെഷൽ ഓഫർ •50 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: ജോജി കാവനാൽ: 914 - 409- 5385, സിമി ജോസഫ്: 973-870-120, ജോസ് ഏബ്രഹാം 718-619-7719, ഏബ്രഹാം മാത്യു 973-704-5680, തന്പി പനയ്ക്കൽ 845-607-1500, ജോർജ് കുഴിയാഞ്ഞാൽ 914-886-8158, ജയിംസ് ജോർജ് 973-985-8432.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ