+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് അലുംമ്നി വാർഷികാഘോഷങ്ങൾ നടത്തി

അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് അലുംമ് നി അബുദാബി ചാപ്റ്ററിന്‍റെ 27 മതു വാർഷികാഘോഷങ്ങൾ മുസ്സഫ മാർത്തോമ്മാ കമ്യൂണിറ്റി സെന്‍ററിൽ നടന്നു. പ്രസിഡന്‍റ് കെ എ മാത്യു അധ്യക്ഷത വഹിച്ചു
കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് അലുംമ്നി വാർഷികാഘോഷങ്ങൾ നടത്തി
അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് അലുംമ് നി അബുദാബി ചാപ്റ്ററിന്‍റെ 27 -മതു വാർഷികാഘോഷങ്ങൾ മുസ്സഫ മാർത്തോമ്മാ കമ്യൂണിറ്റി സെന്‍ററിൽ നടന്നു.

പ്രസിഡന്‍റ് കെ എ മാത്യു അധ്യക്ഷത വഹിച്ചു. അലുംമ്നിയുടെ സ്ഥാപകാംഗങ്ങളായ വി.ജെ മാത്യു , എബ്രഹാം മാത്യു എന്നിവർ ചേർന്നു തിരി തെളിയിച്ച് ഉത്ഘാടനകർമം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി മാത്യു മണലൂർ വാർഷിക റിപ്പോർട്ടും ,ട്രഷറർ സെബി സി എബ്രഹാം വാർഷിക കണക്കുകളും അവതരിപ്പിച്ചു. അബുദാബി മാർത്തോമ്മാ ഇടവക സഹ വികാരി റവ. സി പി ബിജു മുഖ്യ പ്രഭാഷണം നടത്തി. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കലാലയ വിദ്യാർത്ഥികൾക്ക് സംഘടന നൽകുന്ന സ്കോളർഷിപ്പ് വിതരണത്തെ സംബന്ധിച്ച് ജോണ്‍ വി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു ,ഷെറിൻ തെക്കേമല ,ടി. എ മാത്യു , അനിൽ സി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൃത്തങ്ങൾ ,സംഗീത നിശ ,മിമിക്സ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. തോമസ് തയ്യിൽ , ഷിജിൻ പാപ്പച്ചൻ,റെലി സെബി ,ജോസി തിരുവല്ല ,മിനി മണലൂർ ,ആഷ്ലി അലക്സാണ്ടർ ,മാസ്റ്റർ ഏബൽ ,സിയാൻ ,സിറിൽ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. 10 , 12 ക്ളാസുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള