+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്കീം നൽകി

കുവൈത്ത്: കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ വളാഞ്ചേരിക്കടുത്ത എടയൂർ സി.കെ പാറ സ്വദേശിയുടെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക എടയൂർ പഞ്ചായത്ത് സി.കെ. പാറ മുസ്ലിം ലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ
കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്കീം നൽകി
കുവൈത്ത്: കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ വളാഞ്ചേരിക്കടുത്ത എടയൂർ സി.കെ പാറ സ്വദേശിയുടെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക എടയൂർ പഞ്ചായത്ത് സി.കെ. പാറ മുസ്ലിം ലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ എടയൂർ പഞ്ചായത്ത് സി.കെ.പാറ വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ട് മൊയ്തീൻ കരേക്കാടിന് കൈമാറി. സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ അഞ്ചു ലക്ഷം രുപയാണ് അംഗത്തിന്‍റെ കുടുംബത്തിന് കൈമാറിയത്.
കുവൈത്ത് കഐംസിസി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.പി. അബ്ദു റഹിമാൻ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് നേതാക്കളായ മൊയ്തു (എടയൂർ പഞ്ചായത്ത് മുസ്ലുലീഗ് പ്രഡിഡണ്ട്, ബ്ലോക്ക് പഞ്ചായത്തംഗം), പരീത് കരേക്കാട്(ബ്ലോക്ക് പഞ്ചായത്തംഗം), സലാം വളാഞ്ചേരി (മുൻസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി), വി.ടി. സൈതലവി(എടയൂർ പഞ്ചായത്ത് ലീഗ് സെക്രട്ടറി), കുവൈത്ത് കഐംസിസി നേതാക്കളായ ഹാരിസ് ബഡനേരി, കുഞ്ഞിമൊയ്തീൻ കുട്ടി ചാലിയം, ഗഫൂർ പെരുമുഖം, ഷൗക്കത്തലി ടി.കെ., കുവൈത്ത് കഐംസിസി മുൻ സെക്രട്ടറി കോയ ഫറോക് തുടങ്ങിയവർ സംബന്ധിച്ചു.

സി. കെ. പാറ സ്വദേശിക്കുള്ള കുവൈത്ത് കഐംസിസി മഹ്ബൂല ഏരിയ കമ്മറ്റിയുടെ ഒരു ലക്ഷം രൂപയുടെ ഭവന നിർമ്മാണ സഹായവും ചടങ്ങിൽ ബഷീറലിതങ്ങൾ കൈമാറി. കുവൈത്ത് കഐംസിസി ജഹറ ഏരിയ പ്രസിഡണ്ട് ഹംസ കൊയിലാണ്ടി സ്വാഗതവും അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്ത്താക് നിറമരുതൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ