+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാദിയ കേസിലെ വിധി ഭരണഘടനാ ലംഘനം: ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനും ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ ലംഘനമാണ് ഹാദിയ വിഷത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായതെന്നു ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേ
ഹാദിയ കേസിലെ വിധി ഭരണഘടനാ ലംഘനം: ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനും ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ ലംഘനമാണ് ഹാദിയ വിഷത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായതെന്നു ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭർത്താവിനെയും മക്കളെയും അവഗണിച്ച് കാമുകനോടൊപ്പം പോകണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ വിവാഹം ചെയ്തോ എന്നു പോലും നോക്കാതെ കാമുകനോടൊപ്പം വിടുകയാണ് കോടതികൾ ചെയ്യാറുള്ളത്. ഹാദിയ വിഷയത്തൽ രക്ഷിതാക്കളുടെ സാന്നിധ്യമില്ലെന്നു പറഞ്ഞാണ് നിയമസാധുതയുള്ള വിവാഹം റദ്ദാക്കിയിരിക്കുന്നത്.

പ്രസിഡന്‍റ് ഷാഹു. ഹമീദ് തൊഴുപ്പാടം, സെക്രട്ടറി ഹനീഫ കടുങ്ങന്നൂർ, സെക്രട്ടറിമാരായ അലി കാരാടി, സൈനു. ആബിദീൻ, വൈസ് പ്രസിഡന്‍റ് മുജീബ് കുന്നൂർ, വെ.ഫെയർ ഇൻചാർജ് കോയിസ്സൻ ബീരാൻകുട്ടി യോഗത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ