+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊണ്ടാനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വിജയം

ബോസ്മാൻ (മൊണ്ടാന): പത്ര ലേഖകനെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനു വിധേയനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രേഗ് ഗിയാൻഫോർട്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി റോബ് ക്വിസ്റ്റിനെ പരാജയ
മൊണ്ടാനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വിജയം
ബോസ്മാൻ (മൊണ്ടാന): പത്ര ലേഖകനെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനു വിധേയനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രേഗ് ഗിയാൻഫോർട്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി റോബ് ക്വിസ്റ്റിനെ പരാജയപ്പെടുത്തി യുഎസ് ഹൗസ് സീറ്റ് നിലനിർത്തി. മേയ് 25 വൈകിട്ട് 10.30 നാണ് ഫലം പ്രഖ്യാപനം നടന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി 51 ശതമാനം വോട്ടുകൾ നേടിയപ്പോൾ പരാജയപ്പെട്ട സ്ഥാനാർത്ഥി 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മൊണ്ടാനയിൽ നിന്നും യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി നേടിയ വിജയം ട്രംപിന്‍റെ നയങ്ങൾക്കുള്ള പിന്തുണ കൂടിയാണ്. അവസാന നിമിഷമാണ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു ട്രംപ് വോട്ടർമാരെ സമീപിച്ചത്.

തിരഞ്ഞെടുപ്പിനു തലേദിവസം പത്രലേഖകരുടെ നേരെ നടന്ന കയ്യേറ്റ ശ്രമത്തിന് ഗ്രേഗിന് ശക്തമായ വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെങ്കിലും വിജയം ഗ്രേഗിനു തന്നെയായിരുന്നു. യുഎസ് ഹൗസിൽ സുപ്രധാന ബില്ലുകൾ പാസ്സാക്കാനിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ