+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഒസി മിഡ്വെസ്റ്റ് റീജിയൻ ഷിക്കാഗോ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

ഷിക്കാഗോ: ഓവർസീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയൻ മൗണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഹാളിൽ (834 East Rand Road) പ്രസിഡന്‍റ് വർഗീസ് വർഗീസ് പാലമലയിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്തരിച്ച മുൻ പ്രധാന
ഐഎൻഒസി മിഡ്വെസ്റ്റ് റീജിയൻ ഷിക്കാഗോ രാജീവ് ഗാന്ധി അനുസ്മരണം നടത്തി
ഷിക്കാഗോ: ഓവർസീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയൻ മൗണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഹാളിൽ (834 East Rand Road) പ്രസിഡന്‍റ് വർഗീസ് വർഗീസ് പാലമലയിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. 1991 മേയ് 21നാണ് രാജീവ് ഗാന്ധി രക്തസാക്ഷിയായത്. ഇന്ത്യയിൽ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നു പ്രസിഡന്‍റ് തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിൽ ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാൻ അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നും പ്രൊഫ. സാം പിട്രോഡയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് മുൻ പ്രസിഡന്‍റ് പോൾ പറന്പി തന്‍റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ വികസനം മുൻകൂട്ടി കണ്ടുകൊണ്ട് ഇന്ത്യയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന് മുൻ പ്രസിഡന്‍റ് തോമസ് മാത്യു പറഞ്ഞു. ജോസി കുരിശിങ്കൽ, റിൻസി കുര്യൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് തന്പി മാത്യു യോഗത്തിൽ സന്നിഹിതരായവർക്ക് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജെസി റിൻസിയുടെ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം