+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്ലാഹി സെന്‍റർ സമൂഹ നോന്പു തുറ; വിപുലമായ മുന്നൊരുക്കങ്ങൾ

റിയാദ്: ബത്ഹ ഇസ്ലാമിക് ഗൈഡൻസ് സെന്‍ററിന്‍റെയും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന്‍റെയും സംയുക്താഭിമഖ്യത്തിൽ വർഷങ്ങളായി നടത്തിവരുന്ന സമൂഹനോന്പു തുറക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെന്‍റർ ഭാരവാഹികൾ അറ
ഇസ്ലാഹി സെന്‍റർ സമൂഹ നോന്പു തുറ; വിപുലമായ മുന്നൊരുക്കങ്ങൾ
റിയാദ്: ബത്ഹ ഇസ്ലാമിക് ഗൈഡൻസ് സെന്‍ററിന്‍റെയും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന്‍റെയും സംയുക്താഭിമഖ്യത്തിൽ വർഷങ്ങളായി നടത്തിവരുന്ന സമൂഹനോന്പു തുറക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെന്‍റർ ഭാരവാഹികൾ അറിയിച്ചു. ബത്ത്ഹ ഷാര റയിലിൽ റിയാദ് ബാങ്കിനും അൻസാർ ഫിഷറീസിനും ഇടയിലായി പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെന്‍റർ ഹെഡ് ഓഫീസിനോടനുബന്ധിച്ചുള്ള പ്രധാന ഓഡിറ്റോറിയത്തിലും, ശുമേസി ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശുമേസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലുമാണ് ഈ വർഷം ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ദിനംപ്രതി നോന്പു തുറക്കാനെത്തുന്ന നൂറുക്കണക്കിന് അതിഥികളെ സ്വീകരിക്കാനും അവർക്ക് ആതിഥ്യമരുളാനും കെഐ. ജലാൽ ചെയർമാനും എം.ഡി. ഹുസ്സൻ പുളിക്കൽ ജനറൽ കണ്‍വീനറുമായി വിപുലമായ സംഘാടക സമതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി സെന്‍റർ പ്രസിഡന്‍റ് ജലാൽ പറഞ്ഞു. നോന്പുതുറയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി അബ്ദുറഹ്മാൻ സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, നൗഷാദലി കോഴിക്കോട്, മൂസ തലപ്പാടി, ബഷീർ പുളിക്കൽ, ടി.കെ. നാസർ, മൻസൂർ സിയാംകണ്ടം, അയ്യൂബ് മംഗലാപുരം, അഡ്വ. അബ്ദുൽ ജലീൽ, ഫള്ലുറഹ്്മാൻ അറക്കൽ, ഫള്ലുൽഹഖ് ബുഖാരി, അർഷുൽ അഹ്മദ്, മർസൂഖ്, മുജീബ് റഹ്മാൻ ഇരുന്പുഴി, നജീബ് സ്വലാഹി, അബുദുസ്സലാം ബുസ്താനി, അബ്ദുൽ ജലീൽ ആലപ്പുഴ, അബ്ദു റസാഖ് എടക്കര, ആതിഫ് ബുഖാരി, അഫ്സൽ സ്വലാഹി തുടങ്ങിയവരുടെ കീഴിൽ വിപുലമായ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായി സെന്‍റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി അറിയിച്ചു.

വിശുദ്ധ റമളാനിന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നിർവ്വഹിക്കപ്പെടേണ്ട ഫിത് സകാത്ത് വിതരണത്തിന് കൂടുതൽ വ്യവസ്ഥാപിത സംവിധാനം സെന്‍റർ ഒരുക്കയിട്ടുണ്ട്. നോന്പെടുക്കുന്നവർ എവിടെയാണോ ഉള്ളത്, ആ നാട്ടിൽ ഫിത്റ് സകാത്ത് സ്വീകരിക്കാൻ അവകാശികളുണ്ടെങ്കിൽ അവിടെ തന്നെയാണ് ഫിത്റ് സകാത്ത് വിതരണം ചെയ്യാൻ ഏറ്റവും ബാധ്യത ഉള്ളത് എന്നതിനാൽ കുറ്റമറ്റ രൂപത്തിൽ അത് ശേഖരിക്കുകയും റിയാദിൽ തന്നെ വിതരണം ചെയ്യുകയുമാണ് ഇസ്ലിാഹീ സെന്‍റർ ചെയ്യാറുള്ളത്.

ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നവരെ ഉദ്ദേശിച്ച് പ്രത്യേകം ബുക്കിംഗ് കൗണ്ടർ ഇഫ്താറിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. പതിറ്റാണ്ടുകളായി പരിചയസന്പന്നരായ അമീറുമാരുടെ കീഴിൽ വ്യവസ്ഥാപിതവും ഉത്തരവാദിത്വത്തോടും കൂടി ഹജ്ജു ചെയ്യുവാനുള്ള സൗകര്യമാണ് ഇസ്ലിാഹീ ഹജ്ജ് കാരവണിലൂടെ സെന്‍റർ നിർവ്വഹിക്കാറുള്ളത്. ഈ വർഷത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി കണ്‍വീനർ അബ്ദുൽ അസീസ് കോട്ടക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് മുജീബുറഹ്മാൻ ഇരുന്പുഴി (0506985998), നജീബ് സ്വലാഹി (0500417704) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ