+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 43 ാമത്തെ ശാഖ കുവൈറ്റിലെ മെഹബൂലയിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ് : യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജൻസി ഗ്രൂപ്പിന്‍റെ റീറ്റെയ്ൽ ബ്രാൻഡായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 43മത്തെയും കുവൈറ്റിലെ ഒന്പതാമത്തെയും ശാഖ മെഹബൂല മെയിൻ സ്ട്രീറ്റ് രണ്ടാം
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ  43 ാമത്തെ ശാഖ കുവൈറ്റിലെ മെഹബൂലയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ് : യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജൻസി ഗ്രൂപ്പിന്‍റെ റീറ്റെയ്ൽ ബ്രാൻഡായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 43-മത്തെയും കുവൈറ്റിലെ ഒന്പതാമത്തെയും ശാഖ മെഹബൂല മെയിൻ സ്ട്രീറ്റ് രണ്ടാം ബ്ലോക്കിൽ കുവൈത്തി രാജ കുടുംബാംഗമായ ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു. ചടങ്ങിൽ കുവൈറ്റിലെ ഉന്നത ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥർ , സാമൂഹ്യ, സാംസ്കാരിക, വ്യവസായിക രംഗത്തെ പ്രമുഖർ, ജാസിം മുഹമ്മദ് ഖാമിസ് അൽ ഷെർറാഹ് ,ഡോ.അൻവർ അമീൻ (റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ) ,അബൂബക്കർ മുഹമ്മദ് (റീജൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ) , അയൂബ് കച്ചേരി (റിജിയണൽ ഡയറക്ടർ) ,മുഹമ്മദ് സുനീർ.പി.സി. (സിഇഒ. ), തെഹസീർ അലി (ജനറൽ മാനേജർ), അബ്ബാസ് ഖാൻ ( ജനറൽ മാനേജർ, ദുബായ് റീജിയൻ) മാനേജ്മന്‍റ് പ്രീതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ ഗ്രാൻഡ് ഹൈപ്പറിന്‍റെ ഉപഭോക്താക്കൾക്കായുള്ള റമദാൻ സമ്മാനമായി നിരവധി ഉത്പന്നങ്ങൾക്കു ഉദ്ഘടനതോടനുബന്ധിച്ചു വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. പൊടിക്കാറ്റിനെയും പ്രതിക്കൂല കാലാവസ്ഥയും അവഗണിച്ചു വൻ ജനകൂട്ടം ഉദ്ഘടനത്തോടനുബന്ധിച്ചു തടിച്ചു കൂടി. അന്താരാഷ്ട്ര നിലവാരമനുസരിച്ച് രൂപകല്പന ചെയ്ത പുതിയ ഗ്രാൻഡ് ഹൈപ്പറിനുള്ളിൽ ലോകത്തിന്‍റെയായി വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഫുട് വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും വ്യത്യസ്തവും കമനീയവുമായ ശേഖരമാണ് മിതമായ വിലയിൽ ഒരുക്കിയിരിക്കുന്നത്. ഉന്നത ഗുണനിലവാരത്തിലുള്ള ഗൃഹോപകരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെല്ലാം മിതമായ വിലയിൽ സാധാരണക്കാരന്‍റെ സങ്കൽപ്പത്തിന് അനുസരിച്ച് പർച്ചേസ് ചെയ്യാൻ കഴിയുന്നു എന്നതാണ് ഗ്രാൻഡ് ഹൈപ്പറിനെ വ്യത്യസ്തമാക്കുന്നത്.