ജർമനിയിൽ മയക്കുമരുന്ന് വേട്ട: നാല് ഇസ്ലാമിക് സ്റ്റേറ്റുകാർ പിടിയിൽ

08:53 PM May 25, 2017 | Deepika.com
ബർലിൻ: ജർമൻ പോലീസ് നടത്തിയ വ്യാപക മയക്കുമരുന്ന് വേട്ടയ്ക്കിടെ അറസ്റ്റിലായ ഏഴുപേരിൽ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും. ബർലിനിലെ നാലിടങ്ങളിലായി ആറു സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. മയക്കുമരുന്ന് കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും ആയുധങ്ങളും പരിശോധനയിൽ കണ്ടെത്തി. അറസ്റ്റിലായ നാല് ഭീകരരിൽ മൂന്നു പേർക്കെതിരേ നേരത്തെ തന്നെ അറസ്റ്റ്വാറന്‍റ് നിലനിന്നിരുന്നു. എല്ലാവരുംതന്നെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ റെയ്ഡ് രാജ്യവ്യാപകമാക്കാനും നടപടിയുണ്ടായത് മാഞ്ചസ്റ്റർ സ്ഫോടനത്തിന്‍റെ പശ്ചാത്തലിലാണെന്നും പോലീസ് ഭാഷ്യം.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ