ബ്രസൽസ്: നാറ്റോ വിഷയത്തിൽ ചർച്ച നടത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബെൽജിയത്തിലെത്തിയപ്പോൽ വരവേറ്റത് പ്രതിഷേധ പ്രകടനങ്ങൾ. ചർച്ച കടുപ്പമേറിയതായിരിക്കുമെന്ന് ട്രംപിന്റെ ഉപദേശകർ നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
വ്യാഴാഴ്ചയാണ് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ട്രംപിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാറ്റോയ്ക്കും യൂറോപ്യൻ യൂണിയനുമെതിരേ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയം മുതൽ കടുത്ത വിമർശനങ്ങളാണ് ട്രംപ് ഉന്നയിച്ചു വരുന്നത്. അതിൽനിന്നു പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ സൂചനകൾ തന്നെയാണ് അദ്ദേഹത്തിന്റെ ഉപദേശകർ നൽകിയിരിക്കുന്നത്. ബെൽജിയത്തിലെത്തിയ ശേഷം അവിടത്തെ രാജാവുമായും രാജ്ഞിയുമായുമാണ് ട്രംപ് ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നാറ്റോ ചർച്ച: ബെൽജിയത്തിൽ ട്രംപിനെതിരേ പ്രതിഷേധ പ്രകടനം
08:52 PM May 25, 2017 | Deepika.com