+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി ടൂർണമെന്‍റ്: ഒരുക്കങ്ങൾ പൂർത്തിയായി

ഫിലാഡൽഫിയാ: കേരളത്തിന്‍റെ കായികസംസ്കൃതിയെ അന്തരാഷ്ട്ര തലങ്ങളിലെത്തിച്ച് പ്രതിഭയുടെ നിറവിലും പ്രശസ്തിയുടെ തികവിലും പ്രശോഭിക്കവേ, അകാലത്തിൽ വിധിക്കു കീഴടങ്ങേണ്ടി വന്ന വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്‍
ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി ടൂർണമെന്‍റ്: ഒരുക്കങ്ങൾ പൂർത്തിയായി
ഫിലാഡൽഫിയാ: കേരളത്തിന്‍റെ കായികസംസ്കൃതിയെ അന്തരാഷ്ട്ര തലങ്ങളിലെത്തിച്ച് പ്രതിഭയുടെ നിറവിലും പ്രശസ്തിയുടെ തികവിലും പ്രശോഭിക്കവേ, അകാലത്തിൽ വിധിക്കു കീഴടങ്ങേണ്ടി വന്ന വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്‍റെ സ്മരണാർത്ഥം നടക്കുന്ന 29ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി ടൂർണ്ണമെന്‍റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മേയ് 27, 28 തീയതികളിൽ ഫിലാഡൽഫിയയിലെ എബ്രഹാം ലിങ്കണ്‍ സ്ക്കൂളിൽ(3201 RYAN AVE, PHILADELPHIA, PA, 19136)വച്ച് നടത്തപ്പെടുന്ന ടൂർണ്ണമെന്‍റിന്‍റെ ആതിഥേയൻ പ്രശസ്ത ടീമായ ഫില്ലി സ്റ്റാർസ് ഫിലാഡൽഫിയ ആണ്.

കളിക്കളത്തിൽ കൈക്കരുത്തുകൊണ്ട് കലാവിരുന്നു തീർക്കുവാൻ വടക്കേ അമേരിക്കയിലെ പ്രമുഖ ടീമുകൾ തയ്യാറായിക്കഴിഞ്ഞു. കൈരളീ ലയണ്‍സ് ചിക്കാഗോ, ഡാലസ് സ്്രെടെക്കേഴ്സ്, ഡെട്രോയിറ്റ് ഈഗിൾസ്, ന്യൂജേഴ്സി ഗാർഡൻ സ്റ്റേറ്റ് സിക്സേഴ്സ്, ന്യൂയോർക്ക് സ്പൈക്കേഴ്സ്്, നയാഗ്രാ സ്പോർട്ടൻസ്, റോക്കലാന്‍റ് സോൾജിയേഴ്സ്, ടൊറോന്േ‍റാ സ്റ്റാലിയൻസ്, വാഷിംഗ്ടണ്‍ കിങ്ങ്സ് ഫിലഡെൽഫിയ ഫില്ലി സ്റ്റാർസ് എ, ബി ടീമുകൾ എന്നിവരാണ് സ്മാഷുകളുടെ മിന്നൽ പിണർ കൊണ്ട് കാണികളിൽ ആവേശത്തിന്‍റെ തിരമാലകളുയർത്തുവാൻ തയ്യാറെടുത്തിരിക്കുന്നത്.

18 വയസ്സിൽ താഴെയുള്ളവർക്കും 40 വയസ്സിനു മുകളിലുള്ളവർക്കുമായുള്ള പ്രത്യേക മത്സരങ്ങൾ ആസ്വാദ്യകരവും പ്രോത്സാഹനജനകവുമാകും.അമേരിക്കൻ മലയാളികളുടെ ജ·നാടിനോടുള്ള ആത്മാർത്ഥതയും കായികമേഖലയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്ന ജിമ്മി ജോർജ് മെമ്മോറിയൽ, ടൂർണ്ണമെന്‍റ് ഇക്കുറി വിപുലമായ ഒരുക്കങ്ങളോടെയും കൃത്യമായ തയ്യാറെടുപ്പുകളോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

നിരവധി ടൂർണ്ണമെന്‍റുകൾ നടത്തി പരിചയസന്പന്നരായ ജോണ്‍ മത്തായി, ഷാജി മിറ്റത്താനി, ഷെറീഫ് അലിയാർ, സജി വർഗീസ്, കുര്യാക്കോസ് കുടക്കച്ചിറ, സണ്ണി എബ്രഹാം, ജോർജ് മാത്യു, എം.സി.സേവ്യർ, സാബു സ്കറിയ, രാജപ്പൻ നായർ, അനു സ്കറിയ, സുധാ കർത്ത, സാബു ജോണ്‍, ജോസ് എബ്രഹാം, സൈമണ്‍ ചെറിയാൻ, അലക്സ് ജോണ്‍, ജോസഫ് തോമസ്, രാജൻ സാമുവേൽ, ബൈജു ടി. സാമുവേൽ, ജിജോ ജോർജ്, അലക്സ് തോമസ്, സാബു വർഗീസ്, എബി തോമസ്, ജോജി ജോണ്‍, മാനുവൽ ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റി ടൂർണ്ണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ജോജോ കോട്ടൂർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം