+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേർന്നുകൊണ്ട് കുവൈറ്റ്

കുവൈറ്റ് സിറ്റി : അറുപതു വർഷമായി കുവൈറ്റിലെ ജനമനസ്സുകളിൽ ജീവിച്ചിരുന്ന കുവൈറ്റിലെ കാരണവർ ടൊയോട്ട സണ്ണിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രവാസ കുവൈറ്റ് ചരിത്രത്തിൽ പുതിയ എട് ചേർത്തുകൊണ്ട് പതിനായി
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേർന്നുകൊണ്ട് കുവൈറ്റ്
കുവൈറ്റ് സിറ്റി : അറുപതു വർഷമായി കുവൈറ്റിലെ ജനമനസ്സുകളിൽ ജീവിച്ചിരുന്ന കുവൈറ്റിലെ കാരണവർ ടൊയോട്ട സണ്ണിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രവാസ കുവൈറ്റ് ചരിത്രത്തിൽ പുതിയ എട് ചേർത്തുകൊണ്ട് പതിനായിരങ്ങളാണ് ഭൗതികശരീരം കാണാൻ നാഷനൽ ഇവൻജലിക്കൽ ചർച്ച് ഹാളിലേക്ക് ഒഴുകിയെത്തിയത്. കുവൈറ്റിൽ ആദ്യമായാണ് വിദേശിയുടെ ഭൗതികശരീരം പൊതുദർശനത്തിന് അനുമതി നൽകുന്നത്.

കുവൈറ്റ് എൻഇസികെ പള്ളിയിൽ ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ അദ്ദേഹത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം അദ്ദേഹത്തോടുള്ള സ്നേഹവായ്പ്പിനു തെളിവായി. ഇന്ത്യൻ എംബസി പ്രതിനിധികളും സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സാധാരണ ജനങ്ങളും അവസാനമായി ഒരുനോക്കു കാണാനെത്തി. പ്രമുഖ വ്യവസായി എം.എ. യൂസുഫലിയും എത്തിയിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ സബാഹ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹവുമായുള്ള വിലാപയാത്ര എൻഇസികെ പള്ളിയിലേക്ക് തിരിച്ചു. വികാരനിർഭരമായിരുന്നു പള്ളിയിലെ രംഗങ്ങൾ. പലരും ഹൃദ്യമായ ഓർമകളിൽ വിതുന്പി. കുവൈറ്റിലെ ഇറാഖ് അധിനിവേശകാലത്ത് 1,70,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയാണ് ടൊയോട്ട സണ്ണി പ്രിയങ്കരനായി മാറിയത്.

എംബസി ജീവനക്കാരെയടക്കം നാട്ടിലയച്ച് ഏറ്റവും അവസാനമാണ് അദ്ദേഹം വിമാനം കയറിയത്. 59 ദിവസങ്ങൾ കൊണ്ട് 488 വിമാനങ്ങളിലും റോഡ് മാർഗവുമായാണ് ഇത്രയും പേരെ യുദ്ധമുഖത്തുനിന്ന് രക്ഷിച്ചത്. മൃതദേഹം ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്വന്തം നാടായ പത്തനംതിട്ട കുന്പനാട് ഏലീം ഐപിസി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ