+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാറുൽ ഫുർകാൻ മദ്രസക്ക് വീണ്ടും നൂറുമേനി വിജയം

റിയാദ് : കൗണ്‍സിൽ ഫോർ ഇസ്ലാമിക്ക് എജുക്കേഷൻ ആന്‍റ് റിസർച്ച് (സിഐഇആർ) അഞ്ച് , ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന പൊതുപരീക്ഷയിലാണ് റിയാദ് ദാറുൽ ഫുർകാൻ മദ്രസ അസീസിയ്യ മദ്രസ വീണ്ടും നൂറുമേനി വിജയം ക
ദാറുൽ ഫുർകാൻ മദ്രസക്ക് വീണ്ടും നൂറുമേനി വിജയം
റിയാദ് : കൗണ്‍സിൽ ഫോർ ഇസ്ലാമിക്ക് എജുക്കേഷൻ ആന്‍റ് റിസർച്ച് (സിഐഇആർ) അഞ്ച് , ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന പൊതുപരീക്ഷയിലാണ് റിയാദ് ദാറുൽ ഫുർകാൻ മദ്രസ അസീസിയ്യ മദ്രസ വീണ്ടും നൂറുമേനി വിജയം കരസ്ഥമാക്കിയത് അദീബ് ഖാലിദ്, ഖദീജ സമീർ, അബ്ദുൽ ബാസിത്, അഹമ്മദ് സ്വാലിഹ്.പി.പി, ദാനിഷ് മുനീർ, ആയിശ നിദ, ശാമില മുഹമ്മദലി എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്‍റർ പ്രസിഡന്‍റ് അഷറഫ് മരുത, മദ്രസ കണ്‍വീനർ ശംസുദ്ദീൻ കണ്ണൂർ, കോഡിനേറ്റ്, റഷീദ് വടക്കൻ, സദർ മുദരിസ് അബൂഹുറൈറ മൂത്തേടം എന്നിവർ വിജയികളെ അഭിനന്ദിച്ചു. വേനലവധികഴിഞ്ഞ് മദ്രസ തുറക്കുന്ന സെപ്റ്റബർ പതിനഞ്ചിന് യുകെജി മുതൽ ഏഴുവരെ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുമെന്ന് കണ്‍വീനർ അിറയിച്ചു.


റിപ്പോർട്ട്: ഷക്കീബ് കോളക്കാടൻ