+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജികത്ത് നൽകിയതിനുശേഷം പ്രിൻസിപ്പാൾ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു

ടെക്സസ്: പ്രിൻസിപ്പാൾ സ്ഥാനത്തുനിന്നുള്ള രാജികത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിനു കൈമാറി നിമിഷങ്ങൾക്കകം പാർക്കിംഗ് ലോട്ടിലെത്തി ട്രക്കിലിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവം ടെക്സസിൽ നിന്ന
രാജികത്ത് നൽകിയതിനുശേഷം പ്രിൻസിപ്പാൾ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു
ടെക്സസ്: പ്രിൻസിപ്പാൾ സ്ഥാനത്തുനിന്നുള്ള രാജികത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിനു കൈമാറി നിമിഷങ്ങൾക്കകം പാർക്കിംഗ് ലോട്ടിലെത്തി ട്രക്കിലിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവം ടെക്സസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. കിർബി വില്ല ഹൈസ്കൂൾ പ്രിൻസിപ്പൽ ഡെന്നിസ് റീവിസാണ് (45) കാറിലിരുന്ന് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചായണ് വേനലവധിക്ക് സ്കൂൾ അടച്ചത്. വൈകുന്നേരം നാലിനു രാജികത്ത് സമർപ്പിച്ചു പാർക്കിംഗ് ലോട്ടിൽ തിരിച്ചെത്തി ട്രക്കിന്‍റെ എൻജിൻ സ്റ്റാർട്ട് ചെയ്ത് റിവേഴ്സ് ഗിയറിൽ ഇട്ടതിനുശേഷമാണ് സ്വയം വെടിവച്ചത്. പൊലീസെത്തുന്പോൾ ബ്രേക്കിൽ കാലമർത്തി വെടിയേറ്റു കിടക്കുന്ന ഡെന്നിസിനെയാണ് കണ്ടത്.

ഒരു പ്രിൻസിപ്പാൾ മാത്രമായിരുന്നില്ല ഡെന്നിസ്, വിദ്യാർഥികളുടെ ഉറ്റസുഹൃത്തും, ചിയർലീഡറും, സ്കൂളിന്‍റെ നട്ടെല്ലുമായിരുന്നുവെന്നാണ് സഹപ്രവർത്തകരും വിദ്യാർഥികളും ഒരു പോലെ അഭിപ്രായപ്പെട്ടത്. ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ