+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാഷണൽ ജിയോഗ്രാഫിക്ക് ബി ചാന്പ്യൻഷിപ്പിൽ പ്രണയ് വർദക്ക് കിരീടം

ഡാളസ്: വാഷിംഗ്ടണിൽ നടന്ന നാഷണൽ ജിയോഗ്രാഫിക്ക് ബി ചാന്പ്യൻഷിപ്പിൽ കരോൾട്ടണ്‍ ഡ്യുവിറ്റ് മിഡിൽ സ്കൂളിൽ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാർഥി പ്രണയ് വർദ വിജയിയായി. 10 മുതൽ 14 വയസുള്ള 54 മത്സരാർഥികളിൽ നിന്ന
നാഷണൽ ജിയോഗ്രാഫിക്ക് ബി ചാന്പ്യൻഷിപ്പിൽ പ്രണയ് വർദക്ക് കിരീടം
ഡാളസ്: വാഷിംഗ്ടണിൽ നടന്ന നാഷണൽ ജിയോഗ്രാഫിക്ക് ബി ചാന്പ്യൻഷിപ്പിൽ കരോൾട്ടണ്‍ ഡ്യുവിറ്റ് മിഡിൽ സ്കൂളിൽ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാർഥി പ്രണയ് വർദ വിജയിയായി. 10 മുതൽ 14 വയസുള്ള 54 മത്സരാർഥികളിൽ നിന്നാണ് പ്രണയിനെ വിജയായി പ്രഖ്യാപിച്ചത്.

അന്പതു സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, അറ്റ്ലാന്‍റിക് ടെറിറ്റൊറീസ്, പസഫിക്ക് ടെറിറ്റൊറീസ്, ഡിഫൻസ് സ്കൂളുകൾ എന്നിവയിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയവരായിരുന്നു നാഷണൽ മത്സരത്തിൽ മാറ്റുരച്ചത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന ഫൈനൽ മത്സരത്തിൽ മിൽവാക്കിയിൽ നിന്നുള്ള പതിനാലു വയസ്സുകാരൻ തോമസ് റൈറ്റിനെയാണ് പ്രണയ് പരാജയപ്പെടുത്തിയത്. അഞ്ച് ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയാണ് പ്രണയ് നൽകിയത്.

50,000 ഡോളറിന്‍റെ കോളജ് സ്കോളർഷിപ്പാണ് പ്രണയെ കാത്തിരിക്കുന്നത്. ഡ്യുവിറ്റ് സ്കൂൾ പ്രിൻസിപ്പൽ ആഷ്ലി ബ്രൗണ്‍ പ്രണയയുടെ വിജയം സ്കൂളിനു ലഭിച്ച വലിയ അംഗീകാരമാണെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അനുമോദന സന്ദേശത്തിൽ പറഞ്ഞു. കഠിനാദ്ധ്വാനത്തിന്‍റെ പ്രതിഫലമാണ് മകന് ലഭിച്ച വിജയമെന്ന് മാതാവ് വസുകി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ