+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന വിമൻസ് ഫോറം മാതൃദിനം ആഘോഷിച്ചു

ന്യൂയോർക്ക്: ഫൊക്കാന വിമൻസ് ഫോറം ന്യൂയോർക്ക് റീജിയൻ മെയ് 12നു വെള്ളിയാഴ്ച 7 മണിയോടുകൂടി ക്യൂൻസിലുള്ള കേരളാ കിച്ചൻ റസ്റ്റോറന്‍റിൽ വച്ചു മാതൃദിനം സമുചിതമായി ആചരിച്ചു. ഫൊക്കാന വിമൻസ് ഫോറം ന്യൂയോ
ഫൊക്കാന വിമൻസ് ഫോറം മാതൃദിനം ആഘോഷിച്ചു
ന്യൂയോർക്ക്: ഫൊക്കാന വിമൻസ് ഫോറം ന്യൂയോർക്ക് റീജിയൻ മെയ് 12നു വെള്ളിയാഴ്ച 7 മണിയോടുകൂടി ക്യൂൻസിലുള്ള കേരളാ കിച്ചൻ റസ്റ്റോറന്‍റിൽ വച്ചു മാതൃദിനം സമുചിതമായി ആചരിച്ചു. ഫൊക്കാന വിമൻസ് ഫോറം ന്യൂയോർക്ക് റീജിയൻ പ്രസിഡന്‍റ് ശോശാമ്മ ആൻഡ്രൂസിന്‍റെ അധ്യക്ഷതയിൽ യോംഗം ആരംഭിച്ചു. ഡോ. സ്മിതാ പിള്ള മുഖ്യാതിഥിയായിരുന്നു. അമ്മമാരുടെ ത്യാഗം കഠിനാധ്വാനം, സ്നേഹം എന്നിവയെപ്പറ്റി ഉൗന്നിപ്പറയുകയും മാതൃസ്നേഹത്തെ പ്രതിപാദിക്കുന്ന കവിത ചൊല്ലുകയും ചെയ്തു. മോരിക്കുട്ടി മൈക്കിളിന്‍റെ പ്രാർത്ഥനാ ഗാനത്തോടെയാണ് മീറ്റിംഗ് ആരംഭിച്ചത്.

ഫൊക്കാന നാഷണൽ വിമൻസ് ഫോറം ചെയർമാൻ ലീല മാരേട്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, പ്രൊഫസർ എൻ.പി. ഷീല, ബോർഡ് മെന്പർ വിനോദ് കെയാർകെ, നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് മേരി ഫിലിപ്പ്, മെറ്റ് ലൈഫ് സാബു ലൂക്കോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

മാതൃദിന ആഘോഷമായി അമ്മമാർക്ക് റോസാ പുഷ്പങ്ങൾ വിതരണം ചെയ്യുകയും, കേക്ക് മുറിക്കുകയും ചെയ്തു. മുൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് ഉഷാ ജോർജും, ലൈസി അലക്സും എം.സിമാരായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം