+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംഗീത, നൃത്ത, നടന വിസ്മയത്തിന്‍റെ കേളികൊട്ടുയരുന്നു

ഫിലാഡെൽഫിയ: ന്യജേഴ്സി, ഡെലവർ, പെൻസിൽവാനിയ സംസ്ഥാനങ്ങളിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന കലാ മാമാങ്കത്തിനു ദിവസങ്ങൾമാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങളുടെ അവസാന മിനുക്കു പണിയിലാണ് സം
സംഗീത, നൃത്ത, നടന വിസ്മയത്തിന്‍റെ കേളികൊട്ടുയരുന്നു
ഫിലാഡെൽഫിയ: ന്യജേഴ്സി, ഡെലവർ, പെൻസിൽവാനിയ സംസ്ഥാനങ്ങളിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന കലാ മാമാങ്കത്തിനു ദിവസങ്ങൾമാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങളുടെ അവസാന മിനുക്കു പണിയിലാണ് സംഘാടകർ.

മലയാളി കുട്ടികളിലേയും യുവാക്കളിലേയും സർഗ്ഗവാസനയെ അറിയുക അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫോമ നടത്തുവാൻ പോകുന്ന ദേശീയ യുവജനോത്സവത്തിനു മുന്നോടിയായി ജൂണ്‍ മൂന്നിനു ഫിലാഡെൽഫിയയിൽ നടക്കുവാൻ പോകുന്ന റീജിയണൽ യുവജനോത്സവത്തിൽ നൂറുകണക്കിനു കലാകാര·ാരും കലാകാരികളും അണിനിരക്കും.

മത്സരാർത്ഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ കീഴിൽ തീവ്ര പരിശീലനത്തിൽ മുഴുകി
തയ്യാറെടുക്കുന്പോൾ, സമഗ്രമായ സംഘാടനത്തിലൂടെ ചിട്ടയായ പ്രവർത്തനം വഴി യുവജനോത്സവം സൂഷ്മതലത്തിൽ പോലും കുറ്റമറ്റതാക്കാനുള്ള പരിശ്രമത്തിലാണ് പ്രാദേശിക നേതൃത്വം.

ഫിലാഡെൽഫിയ അസൻഷൻ മാർത്തോമ്മാ ദേവാലയ കെട്ടിട സമുച്ചയത്തിൽ നാലു വ്യത്യസ്ത വേദികളിലായാണ് ഫോമാമിഡ് അറ്റ്ലാന്‍റിക് റീജിയണൽ യുവജനോത്സവ മത്സരങ്ങൾ അരങ്ങേറുക. മത്സരങ്ങളും അവ നടത്തപ്പെടുന്നവേദികളേയും കുറിച്ചുള്ള വിശദവിവരങ്ങൾ ഇൻഫർമേഷൻ ഡെസ്കിൽ ലഭ്യമാണ്.

സീനിയർ വിഭാഗങ്ങൾക്കുള്ള പ്രസംഗമത്സരവിഷയം നൽകപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ നിന്ന് മത്സര വേദിയിൽ നറുക്കിട്ടെടുത്ത് നൽകുന്നതാണ്. ഒരോ മത്സരാർത്ഥിയും
രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ മത്സരത്തിലും പങ്കെടുപ്പിക്കുവാനും
സമയക്ലിപ്തത പാലിക്കുവാനും പ്രത്യേക കമ്മിറ്റി തന്നെ രൂപികരിച്ചിട്ടുണ്ട്.

ജൂണ്‍ മൂന്നിനു രാവിലെ 8.30-ന് ഫോമാ നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഹ്രസ്വമായ ചടങ്ങിൽ ഭദ്രദീപം കൊളുത്തി മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മത്സരഫലങ്ങൾ അന്നുതന്നെ പ്രഖ്യാപിക്കുകയും സമ്മാനവിതരണത്തിനു ശേഷം അന്നുതന്നെ വിജയികൾ് അവരുടെ
കഴിവുകൾ അതേ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അവസരം
ഉണ്ടായിരിക്കുന്നതാണ്.

സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂർ, ട്രഷറാർ ബോബി തോമസ്, പിആർഒ സന്തോഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഹരികുമാർരാജൻ(ചെയർമാൻ) അബിതാജോസ്, നീതു രവീന്ദ്രൻ, തോമസ് എബ്രഹാം, അജിത് ഹരിഹരൻ, തോമസ് എം.ജോർജ്ജ്, ശ്രീദേവി അജിത്കുമാർ, ദീപ്തി നായർ, നാഷണൽ കമ്മിറ്റി അംഗം സിറിയക് കുര്യൻ, എന്നിവർ യുവജനോത്സവ മത്സരങ്ങളുടെ ചുക്കാൻ പിടിക്കുന്നു.

റിപ്പോർട്ട്: സന്തോഷ് എബ്രഹാം