+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊയോട്ട സണ്ണിയുടെ വേർപാട് പ്രവാസി സമൂഹത്തിനു തീരാ നഷ്ടം: ഇടുക്കി അസ്സോസിയേഷൻ കുവൈറ്റ്

കുവൈറ്റ്: ഇടുക്കി അസ്സോസിയേഷൻ കുവൈറ്റ് ഹ്യുമാനിറ്റേറിയൻ അവാർഡ് 2016 ജേതാവും കുവൈറ്റിലെ പ്രവാസി സമൂഹത്തിലും വ്യവസായ മേഖലയിലും ഒരേപോലെ പ്രശസ്തനുമായിരുന്ന ടൊയോട്ട സണ്ണിച്ചായൻ എന്നറിയപ്പെടുന്ന എം മാ
ടൊയോട്ട സണ്ണിയുടെ വേർപാട് പ്രവാസി സമൂഹത്തിനു തീരാ നഷ്ടം: ഇടുക്കി അസ്സോസിയേഷൻ  കുവൈറ്റ്
കുവൈറ്റ്: ഇടുക്കി അസ്സോസിയേഷൻ കുവൈറ്റ് ഹ്യുമാനിറ്റേറിയൻ അവാർഡ് 2016 ജേതാവും കുവൈറ്റിലെ പ്രവാസി സമൂഹത്തിലും വ്യവസായ മേഖലയിലും ഒരേപോലെ പ്രശസ്തനുമായിരുന്ന ടൊയോട്ട സണ്ണിച്ചായൻ എന്നറിയപ്പെടുന്ന എം മാത്യൂസിന്‍റെ നിര്യാണത്തിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റ് എല്ലാ അംഗങ്ങളുടെയും പേരിൽ അനുശോചനം രേഖപെടുത്തുന്നതായി പ്രസിഡന്‍റ് ജറൾ ജോസ് അറിയിച്ചു.

ടൊയോട്ട സണ്ണിച്ചായൻ ഇടുക്കി അസോസിയേഷന്‍റെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നൽകിയിരുന്ന വലിയ പിന്തുണയും ആത്മ ബന്ധവും ട്രഷറർ തോമസ് ജോസ് യോഗത്തിൽ എടുത്തുപറഞ്ഞു.

ഇറാക്ക് അധിനിവേശ കാലത്ത് ഇന്ത്യക്കാരുടെ രക്ഷകനായ അദ്ദഹത്തിന്‍റെ വേർപാട് കുവൈറ്റ് പ്രവാസി സമൂഹത്തിനും കുടുംബത്തിനും തീരാ നഷ്ടമാണെന്നു ജനറൽ സെക്രട്ടറി ശ്രീ ജാക്സണ്‍ ചാക്കോ അനുസ്മരിച്ചു.


റിപ്പോർട്ട്: സലിം കോട്ടയിൽ