+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധ റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കുക: കെഐംസിസി

ജിദ്ദ: ആത്മസംസ്കരണത്തിന്‍റെയും പാപമോചനത്തിന്‍റെയും മാസമായ വിശുദ്ധ റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും അതുവഴി സഹജീവികളുടെ പ്രയാസങ്ങൾ അകറ്റാനും പരിശുദ്ധ റമദാൻ നമുക്ക് പ്രചോദനമാവണമെന്ന് ജിദ്ദ
വിശുദ്ധ റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കുക: കെഐംസിസി
ജിദ്ദ: ആത്മസംസ്കരണത്തിന്‍റെയും പാപമോചനത്തിന്‍റെയും മാസമായ വിശുദ്ധ റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും അതുവഴി സഹജീവികളുടെ പ്രയാസങ്ങൾ അകറ്റാനും പരിശുദ്ധ റമദാൻ നമുക്ക് പ്രചോദനമാവണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി എക്സിക്യുട്ടിവ് യോഗം അഭ്യാർത്ഥിച്ചു.

സി.എച്ച്. സെന്‍റർ, ശിഹാബ് തങ്ങൾ റിലീഫ് തുടങ്ങി മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൗർജ്ജിതമാക്കുവാനും വിജയിപ്പിക്കുവാനും ജില്ലയിലെ എല്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും കെ.എം.സി.സി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്നും യോഗം അഭ്യാർ്ത്ഥിച്ചു.

അല്ലാഹുവിന്‍റെ മലാഇക്കത്ത് ഭൂമിയെ വലയം ചെയ്യുന്ന ഈ വിശുദ്ധ മാസത്തിൽ നാം കൂടുതൽ ദാനധർമ്മങ്ങളിലും മറ്റ് കാരുണ്യ പ്രവർത്തനങ്ങളിലും മുഴുകേണ്ടതാണെന്നും, നാട്ടിലെ പോലെ പ്രവാസ ലോകത്തും കഷ്ടതകൾ അനുഭവിക്കുന്ന നമ്മുടെ സഹോദരർക്കിടയിലേക്ക് കൂടി കഐംസിസി പ്രവർത്തകരുടെ സ്വാന്തനത്തിന്‍റെ ശ്രദ്ധ ഉണ്ടായിരിക്കണമെന്നും ജില്ല എക്സിക്യുട്ടീവ് അഭ്യർത്ഥിച്ചു.

പ്രസിഡന്‍റ് വി.പി മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഗഫൂർ പട്ടിക്കാട്, വി.പി.ഉനൈസ്, നാസർ മച്ചിങ്ങൽ, ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്: മുതസത്ഫ കെ.ടി.