+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോംഗ് ലവ് ഗ്രൂപ്പ് അബുദാബിയിൽ ഒത്തുചേർന്നു

അബുദാബി: ഗായകരുടെയും സംഗീത പ്രേമികളുടെയും ആഗോള കൂട്ടായ്മയായ സോംഗ് ലവ് ഗ്രൂപ്പ് യുഎഇ. ഘടകത്തിന്‍റെ കുടുംബസംഗമം അബുദാബിയിൽ സംഘടിപ്പിച്ചു.ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ’സ്നേഹ സംഗീ
സോംഗ് ലവ് ഗ്രൂപ്പ്  അബുദാബിയിൽ ഒത്തുചേർന്നു
അബുദാബി: ഗായകരുടെയും സംഗീത പ്രേമികളുടെയും ആഗോള കൂട്ടായ്മയായ സോംഗ് ലവ് ഗ്രൂപ്പ് യുഎഇ. ഘടകത്തിന്‍റെ കുടുംബസംഗമം അബുദാബിയിൽ സംഘടിപ്പിച്ചു.

ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ’സ്നേഹ സംഗീത രാവ്’ എന്ന കുടുംബ സംഗമ ത്തിൽ കവിയും ഗാന രചയിതാക്കളുമായ സൈനുദ്ധീൻ ഖുറൈഷി, സത്താർ കാഞ്ഞങ്ങാട്, നാടക പ്രവർത്തകൻ അലി എന്നിവരെയും വിവിധ മ്യൂസിക് റിയാലിറ്റി ഷോകളിലെ വിജയി നിസാർ മന്പാട്, എസ്എസ്എൽസി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹിബാ താജു ദ്ധീൻ, സാമൂഹ്യ പ്രവർത്തകൻ ദാനിഫ് കാട്ടിപ്പറന്പിൽ, സംഗീതമത്സര വിജയി നിമാ താജുദ്ധീൻ എന്നിവരെ ആദരിച്ചു.

ജൗഹറ ഫാറൂഖി, സൗമ്യ സജീവ്, അഷറഫ് ലുലു, വി.സി. അഷറഫ്, ഫൈസൽ ബേപ്പൂർ, ഷംസു തൈക്കണ്ടി, അമീർ കലാഭവൻ, സക്കീർ ചാവക്കാട്, എസ്. എ. റഹി മാൻ സംബന്ധിച്ചു. കൂട്ടായ്മയിലെ നാല്പതോളം അംഗങ്ങൾ പങ്കെടുത്ത സംഗീത നിശയും, മിമിക്സ് പരേഡും അരങ്ങേറി.

പി.എം അബ്ദുൽ റഹ്മാൻ, സന്ധ്യാ ഷാജു, സുബൈർ തളിപ്പറന്പ്, അബുബക്കർ സിദ്ധീഖ്, സാലി, ശാഹു, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗീത സംബന്ധിയായ വിശേഷങ്ങളുമായി വാട്ട്സാപ്പിലും ഫെയ്സ് ബുക്കിലും സജീവമായി നിലകൊള്ളുന്ന സോംഗ് ലവ് ഗ്രൂപ്പിൽ യുഎഇ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ശ്രദ്ധേയരായ പ്രവാസി ഗായകരും ഗാന രചയിതാക്കളും സംഗീത സംവിധായകരും സഹകരിക്കുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള