+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

’’അഹ്ലൻ വ സഹ്ലൻ യാ റമദാൻ’’ വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്കൂളിൽ

കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ’അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമം മേയ് 26 നു വെള്ളിയാഴ്ച രണ്ടു മുതൽ ആറുവരെ മങ്കഫിലെ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഐഐസി പത്രക്കുറിപ്പിൽ അറ
’’അഹ്ലൻ വ സഹ്ലൻ യാ റമദാൻ’’ വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്കൂളിൽ
കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ’അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമം മേയ് 26 നു വെള്ളിയാഴ്ച രണ്ടു മുതൽ ആറുവരെ മങ്കഫിലെ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഐഐസി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

സംസ്കരണം റമദാനിലൂടെ എന്ന വിഷയത്തിൽ അബ്ദുല്ല കാരക്കുന്നും പശ്ചാതാപം എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66297843, 66504327.

റിപ്പോർട്ട്: സലിം കോട്ടയിൽ