+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇല്ലിനോയി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ മേയ് മാസം 20നു ചേർന്ന യോഗത്തിൽ മത്തച്ചൻ തുരുത്തിക്കരയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ ആരംഭകാലം മുതൽ സജീവ അംഗവും, സംഘടനയുടെ എല്ലാ പ്രവർത്
ഇല്ലിനോയി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ മേയ് മാസം 20നു ചേർന്ന യോഗത്തിൽ മത്തച്ചൻ തുരുത്തിക്കരയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ ആരംഭകാലം മുതൽ സജീവ അംഗവും, സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും തന്‍റേതായ സംഭാവനകൾ നൽകിയ മത്തച്ചൻ തുരുത്തിക്കരയുടെ അകാല നിര്യാണം സംഘടനയ്ക്ക് ഒരു തീരാനഷ്ടമാണെന്നു പ്രവർത്തകർ വിലയിരുത്തി.

സംഘടനയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായ കുര്യൻ തുരുത്തിക്കരയുടെ ഇളയ സഹോദരനാണ് മത്തച്ചൻ തുരുത്തിക്കര. സാം ജോർജ്, ജോസി കുരിശിങ്കൽ, രാജു പാറയിൽ, ചന്ദ്രൻ പിള്ള, മറിയാമ്മ പിള്ള, ജോയി ചെമ്മാച്ചേൽ, മാത്യു ചാണ്ടി, സിറിയക് കൂവക്കാട്ടിൽ, ജോർജ് മാത്യു (ബാബു), അനിൽ പിള്ള, ജോർജ് പണിക്കർ, ജെയ്സണ്‍ കുളങ്ങര, പോൾ പറന്പി, റോയി കണ്ണോത്തറ, സ്റ്റീഫൻ ചൊള്ളന്പേൽ, സണ്ണി മേലേടം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം