+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സീറോമലബാർ കത്തീഡ്രലിൽ കുടുംബനവീകരണ കണ്‍വൻഷൻ

ഷിക്കാഗോ: ബെൽവുഡ് മാർത്തോമ്മാശ്ലീഹാ സീറോമലബാർ കത്തീഡ്രലിൽ ജൂണ്‍ 15, 16, 17, 18 (വ്യാഴം ഞായർ) തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഒൻപതാം കുടുംബനവീകരണ കണ്‍വൻഷൻ നടത്തപ്പെടും. അണക്കര മരിയൻ റി
ഷിക്കാഗോ സീറോമലബാർ കത്തീഡ്രലിൽ കുടുംബനവീകരണ കണ്‍വൻഷൻ
ഷിക്കാഗോ: ബെൽവുഡ് മാർത്തോമ്മാശ്ലീഹാ സീറോമലബാർ കത്തീഡ്രലിൽ ജൂണ്‍ 15, 16, 17, 18 (വ്യാഴം ഞായർ) തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഒൻപതാം കുടുംബനവീകരണ കണ്‍വൻഷൻ നടത്തപ്പെടും.

അണക്കര മരിയൻ റിട്രീറ്റ് സെന്‍റർ ഡിറക്ടറും ധ്യാനഗുരുവുമായ റവ.ഫാ. ഡോമിനിക് വാളാംനാൽ ആൻഡ് ടീം ആയിരിക്കും മുതിർന്നവർക്കുള്ള ധ്യാനം നയിക്കുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി കത്തീഡ്രലിന്‍റെ വിവിധ മുറികളിലായി ഇംഗ്ലീഷിലും ധ്യാനം ഉണ്ടായിരിക്കും. ഇംഗ്ലീഷ് ധ്യാനശുശ്രൂഷകളുടെ ക്രമീകരണങ്ങൾ ഇപ്രകാരമായിരിക്കും.

ഗ്രേഡ് 1, 2, 3 സി. എം. സി സിസ്റ്റേഴ്സ് (ഞാ. 205)
ഗ്രേഡ് 4, 5 ലാലിച്ചൻ ആലുംപറന്പിൽ ആൻഡ് ടീം (ചർച്ച് ബേസ്മെന്‍റ്)
ഗ്രേഡ് 6, 7, 8 അനീഷ് ഫിലിപ്പ് ആൻഡ് ടീം (ചവറ ഹാൾ)
ഗ്രേഡ് 9, 10, 11, 12 അനീഷ് ഫിലിപ്പ് ആൻഡ് ടീം (അൽഫോൻസാ ഹാൾ)
യുവജനങ്ങൾ റവ.ഫാ. ബിനോയ് ജേക്കബ്, ബ്രദർ മാർക്ക് നിമോ, ബ്രദർ ടോബി മണിമലേത്ത് (ന്യൂ ബിൽഡിംഗ്)

കണ്‍വൻഷൻ ദിവസങ്ങളിൽ പഴയ ചാപ്പലിൽ ബേബിസിറ്റിങ്ങിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്; എല്ലാവർക്കും ഉച്ചഭക്ഷണവും നൽകപ്പെടും.
ജൂണ്‍ 15 (വ്യാഴം) രാവിലെ 9:30 ന് ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു സന്ദേശവും സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് ആഘോഷമായ ദിവ്യബലിയർപ്പിച്ചു സന്ദേശവും നൽകും.

കണ്‍വൻഷനൊരുക്കമായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. ഇതിന്‍റെ വിജയത്തിനായി എല്ലാദിവസവും ദിവ്യകാരുണ്യസന്നിധിയിൽ ആരാധനയും മാധ്യസ്ഥപ്രാർഥനയും നടന്നുവരുന്നു. ദൈവകൃപ സമൃദ്ധമായി വാർഷിക്കപ്പെടുന്ന ഈ കണ്‍വൻഷനിലേക്കു ഇടവകസമൂഹത്തിനൊപ്പം താല്പര്യമുള്ള എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിലും അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ (714) 800 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 3729, സിബി പാറേക്കാട്ട് (847) 209 1142. ജോ കാണിക്കുന്നേൽ (773) 603 5660


റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്