+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനാ കേരളാ കണ്‍വൻഷൻ 27ന് ഒരുക്കങ്ങൾ പൂർത്തിയായി: പോൾ കറുകപ്പിള്ളിൽ

ന്യൂയോർക്ക്: ഫെറഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ,ഫൊക്കാനയുടെ കേരളാ കണ്‍വൻഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കേരളാ കണ്‍വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു. മേയ് 27നു ആലപ്പുഴ ല
ഫൊക്കാനാ കേരളാ കണ്‍വൻഷൻ 27ന് ഒരുക്കങ്ങൾ പൂർത്തിയായി: പോൾ കറുകപ്പിള്ളിൽ
ന്യൂയോർക്ക്: ഫെറഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ,ഫൊക്കാനയുടെ കേരളാ കണ്‍വൻഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കേരളാ കണ്‍വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു. മേയ് 27നു ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയുന്നത്തോടെ രണ്ടുമാസമായി തുടങ്ങിയ അണിയറ പ്രവർത്തങ്ങൾ ഫലപ്രാപ്തിയിലേക്കു നീങ്ങും. പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ട് നടക്കുന്ന കേരളാ കണ്‍വൻഷന്‍റെ ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ "സ്നേഹവീട് " പദ്ധതിയാണ്.

കിടപ്പാടമില്ലാത്ത കുടുംബങ്ങളെ സർക്കാരിന്‍റെ സഹായത്തോടെ കണ്ടെത്തി അവർക്കു ഫൊക്കാനയുടെ ചിലവിൽ മികച്ച വീടുകൾ നിർമ്മിച്ച് നൽകുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഫോക്കനയ്ക്കുണ്ട്. വിദ്യാഭ്യാസ സഹായ പദ്ധതിക്ക് കോതമംഗലം കുട്ടംപുഴയിൽ തുടക്കമിട്ടു കഴിഞ്ഞു. മേയ് 27നു ഉദ്ഘാടനത്തിനു ശേഷം സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിൽ ക്ഷണിക്കപ്പെട്ട അതിഥികളും, ഫൊക്കാനയുടെ പ്രവർത്തകരും പങ്കെടുക്കും ബിസിനസ് സെമിനാർ, സാഹിത്യ സമ്മേളനം, ടൂറിസം സെമിനാർ, മാധ്യമ സെമിനാർ എന്നിവയിൽ അതാത് മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെ ചർച്ചകൾ നയിക്കുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. കണ്‍വൻഷന്‍റെ മുന്നോടിയായി ഫൊക്കാനയുടെ പ്രെസ്റ്റിജ് പ്രോഗ്രാം കൂടിയായ ഭാഷയ്ക്കൊരു ഡോളർ അവാർഡ് വിതരണം തിരുവനന്തപുരത്തു നടക്കും.

ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി ചുക്കാൻ പിടിക്കുന്ന കേരളാ കണ്‍വൻഷൻ വിജയപ്രദമാക്കുവാൻ അംഗങ്ങളുടെയും, അംഗ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നതായി പോൾ കറുകപ്പിള്ളിൽ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ