+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽ റയാൻ നെസ്റ്റോ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു

ദമ്മാം.അൽ റയാൻ മെഡിക്കൽ സെന്‍ററും നെസ്റ്റോ ഹയ്പ്പർ മാർക്കറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നെസ്റ്റോ ഹയ്പ്പർ മാർക്കറ്റിന്‍റെ മിന ശാഖയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5 മുതൽ 11 വരെയാ
അൽ റയാൻ നെസ്റ്റോ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
ദമ്മാം.അൽ റയാൻ മെഡിക്കൽ സെന്‍ററും നെസ്റ്റോ ഹയ്പ്പർ മാർക്കറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നെസ്റ്റോ ഹയ്പ്പർ മാർക്കറ്റിന്‍റെ മിന ശാഖയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5 മുതൽ 11 വരെയായിരുന്നു ക്യാന്പ്. സ്വദേശികളും വിദേശികളുമായി മുന്നൂറോളം പേർ ക്യാന്പിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം സംരംബങ്ങൾക്ക് നെസ്റ്റോ മുൻ കൈ എടുക്കുന്നതെന്നു ഓപ്പറേഷൻ മാനേജർ സഅദ് നീലിയത്ത് പറഞ്ഞു.

പ്രമേഹം,രക്ത സമ്മർദ്ദം എന്നിവയുടെ സൗജന്യ പരിശോധനയും ബോധ വൽക്കരണവുമാണ് പ്രധാനമായും ക്യാന്പിൽ നടന്നതെന്ന് മെഡിക്കൽ ടീം വ്യക്തമാക്കി. തുടർ ചികിത്സ ആവശ്യ മുള്ളവർക്ക് ഇന്‍റേണൽ മെഡിസിൻ,ജനറൽ മെഡിസിൻ, ഗൈനിക്കോളജി, പീഡിയാട്രിക്,ഒഫ്താൽമോളജി, റേഡിയോളജി, ഡയബറ്റോളജി, ടെന്‍റെൽ , ഓർത്തോ തുടങ്ങിയ ഡിപ്പാർട്ട്മെന്‍റുകൾ ഉൾപ്പടെ ദമ്മാം അൽ റയാനിലെ മുഴുവൻ ഡോകടർ മാരുടെയും സേവനങ്ങൾ നിശ്ചിത കാലത്തേക്ക് സൗജന്യമായി തുടരാനാകുമെന്ന് സിഇഒ. ശുഐബ് ടി.പി.അറിയിച്ചു. ക്യാന്പി നെത്തിയവർക്ക് ലഭിച്ച കൂപ്പണിലൂടെ ലാബ് എക്സ്റേ പരിശോധനകൾക്ക് 50 ശതമാനം കിഴിവും ലഭിക്കും.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം