+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് കുടുംബസംഗമവും പികിനിക്കും നടത്തി

കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ കുടുംബസംഗമവും പികിനിക്കും മേയ് 18,19 തീയതികളിൽ കബ്ദിൽ ആഘോഷിച്ചു. മേയ് 18നു വൈകിട്ട് 8:30 ന് ഈശ്വരപ്രാർത്ഥനയോടുകൂടി തുടക്കം കുറിച്ച കാര്യപരിപ
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് കുടുംബസംഗമവും പികിനിക്കും നടത്തി
കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ കുടുംബസംഗമവും പികിനിക്കും മേയ് 18,19 തീയതികളിൽ കബ്ദിൽ ആഘോഷിച്ചു. മേയ് 18നു വൈകിട്ട് 8:30 ന് ഈശ്വരപ്രാർത്ഥനയോടുകൂടി തുടക്കം കുറിച്ച കാര്യപരിപാടികൾ പ്രസിഡന്‍റ് ബിനോയ് ചന്ദ്രൻ നേതൃത്വം നൽകി. രക്ഷാധികാരി സണ്ണി പത്തിച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി നൈനാൻ ജോണ്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കണ്‍വീനർ ഫിലിപ്പ് തോമസ് നന്ദിയും പറഞ്ഞു. കലാമത്സരങ്ങൾ 19 നു പുലർച്ചെ 3 വരെ തുടർന്നു. 19 നു രാവിലെ 9:30 ന് വൈസ്പ്രസിഡന്‍റ് പൗർണമി സംഗീതിന്‍റെ ആരോഗ്യ സുരക്ഷാ ബോധവൽക്കരണ സെമിനാറോടെ പുനരാരംഭിച്ച പരിപാടികൾ വൈകിട്ട് നാലോടെ സമാപനം കുറിച്ചു.

ഒരു കൂരയ്ക്ക് കീഴെയുള്ള ആഘോഷങ്ങൾ ഭക്ഷണം, ഉറക്കം എല്ലാം ഒരു കൂട്ടുകുടുംബത്തിന്‍റെ ഗൃഹാന്തരീക്ഷം സൃഷ്ട്ടിച്ചു ശ്രീഹരി പത്തിയൂരിന്‍റെ മേൽനോട്ടത്തിൽ തയാറാക്കിയ ഭക്ഷണം ശ്രീ അൻവർ സാരംഗവും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന്, അംഗങ്ങളുടെയും കുട്ടികളുടെയും കലാവിരുന്നുകൾ, വാട്ടർ പോളോ ഉൾപ്പെടെ വ്യത്യസ്ഥതയാർന്ന കായിക മത്സരങ്ങൾ കുവൈറ്റിലെ മാവേലിക്കര നിവാസികളെ ആഘോഷത്തിമിർപ്പിലാക്കി.

വിജയികൾക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് രാജീവ് നാടുവിലേമുറി, വൈസ് പ്രസിഡന്‍റ് തോമസ് പള്ളിക്കൽ,അസോസിയേഷൻ അസിസ്റ്റന്‍റ് ട്രഷറർ ഗിരീഷ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. സംഗീത്, ഫ്രാൻസിസ്, പൗർണമി, ധന്യ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ