+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാൻഡ് ഹൈപ്പറിന്‍റെ ശാഖ മേയ് 24നു തുറക്കും

മഹബുള്ള : ഗ്രാൻഡ് ഹൈപ്പറിന്‍റെ കുവൈറ്റിലെ ഒൻപതാമതു ശാഖ മഹ്ബൂല മെയിൻസ്ട്രീറ്റിൽ 24നു വൈകിട്ടു നാലിന് ഉദ്ഘാടനം ചെയ്യും. ദുബായ് ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്‍റെ ജിസിസിയിലെ 43ാമതു ശാഖയാണിത്. റമസാൻ പ്രമ
ഗ്രാൻഡ് ഹൈപ്പറിന്‍റെ ശാഖ മേയ് 24നു തുറക്കും
മഹബുള്ള : ഗ്രാൻഡ് ഹൈപ്പറിന്‍റെ കുവൈറ്റിലെ ഒൻപതാമതു ശാഖ മഹ്ബൂല മെയിൻസ്ട്രീറ്റിൽ 24നു വൈകിട്ടു നാലിന് ഉദ്ഘാടനം ചെയ്യും. ദുബായ് ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്‍റെ ജിസിസിയിലെ 43ാമതു ശാഖയാണിത്. റമസാൻ പ്രമാണിച്ചു പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രാൻഡ് ഹൈപ്പറിന്‍റെ കുവൈത്തിലെ പത്താം ശാഖ ഹ്ബൂല ബ്ലോക്ക് ഒന്നിൽ എക്സ്പ്രസ് ബേയുടെ അരികിലായി ജൂണ്‍ പകുതിയോടെ പ്രവർത്തനം ആരംഭിക്കും. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ്, കുവൈറ്റ് ഗ്രാൻഡ് ഹൈപ്പർ ചെയർമാൻ ജാസിം മുഹമ്മദ് ഖാമിസ് അൽ ഷെർറാഹ്, റീജൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ മുഹമ്മദ്, റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, സിഇഒ പി.സി.മുഹമ്മദ് സുനീർ, ജനറൽ മാനേജർ തഹ്സീർ അലി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ