+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാന്പു നവോദയ വായനശാലക്ക് തുടക്കം കുറിച്ചു

ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മറ്റി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ യാന്പു നവോദയ വായനശാലക്ക് തുടക്കം കുറിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഞ്ജു രാജേഷ് സ്വാഗതം പറഞ്ഞു.
യാന്പു നവോദയ വായനശാലക്ക് തുടക്കം കുറിച്ചു
ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മറ്റി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ യാന്പു നവോദയ വായനശാലക്ക് തുടക്കം കുറിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഞ്ജു രാജേഷ് സ്വാഗതം പറഞ്ഞു. നവോദയ വായനശാലക്ക് വേണ്ടി കുടുംബവേദി അംഗമായ മൈമൂനാസലിമിൽ നിന്നും ഏരിയ സെക്രട്ടറി കരുണാകരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നവോദയ കഴിഞ്ഞ നാല് മാസമായി നടത്തി വരുന്ന മധുരം മലയാളം, ക്രാഫ്റ്റ് ക്ലാസ്, സംഗീത ക്ലാസ്, എന്നിവയുടെ പ്രവർത്തനത്തെ പറ്റി കുടുംബവേദി കണ്‍വീനർ ബൈജു വിശദീകരിച്ചു. മധുരം മലയാളം രക്ഷകർത്താ മീറ്റിങ്ങിൽ അധ്യപികമാരായ ബിന്ദു, ശുഭ, മൈമുന, സിജി എന്നിവർ കുട്ടികളുടെ പഠന മികവിനെ പറ്റി അഭിപ്രായങ്ങൾ അറിയിച്ചു സംസാരിച്ചു. യോഗത്തിൽ രാജേഷ് പിള്ള നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി