+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായനാർ അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരികവേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇകെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. കേളി ദവാദ്മി ഏരിയ കമ്മിററി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വ
നായനാർ അനുസ്മരണം സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരികവേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇകെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. കേളി ദവാദ്മി ഏരിയ കമ്മിററി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ റഷീദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഏരിയ ജോ: സെക്രട്ടറി ജോണ്‍സണ്‍ വെള്ളിക്കുളങ്ങര അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഏരിയ സാംസ്കാരിക വിഭാഗം കണ്‍വീനർ സുലൈമാക്ക്ൻ ചേലക്കര അനുസ്മരണ പ്രഭാഷണം നടത്തി. അനിൽ ഫിലിപ്പ്, മോഹനൻ, രാജേഷ്, ഷാബു എന്നിവരും നായനാരെ അനുസ്മരിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയിൽ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

ിൃശബ2017ങമ്യ23സലഹശ.ഷുഴ