+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാവേലിക്കര പ്രവാസി അസോസിയേഷൻ മാവേലിക്കര ഫെസ്റ്റ് 2017

കുവൈറ്റ് സിറ്റി: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ മാവേലിക്കര ഫെസ്സ് 2017 ന്ധകണ്മണീ നിനക്കായിന്ധ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വർണാഭമായ പരിപാടികളുമായി നടന്നു.പൊതുയോഗം പ്രസിഡന്‍റ്സക്കീർ പു
മാവേലിക്കര പ്രവാസി അസോസിയേഷൻ മാവേലിക്കര ഫെസ്റ്റ് 2017
കുവൈറ്റ് സിറ്റി: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ മാവേലിക്കര ഫെസ്സ് 2017 ന്ധകണ്മണീ നിനക്കായിന്ധ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വർണാഭമായ പരിപാടികളുമായി നടന്നു.പൊതുയോഗം പ്രസിഡന്‍റ്സക്കീർ പുത്തൻ പാലത്തിന്‍റെ അദ്ധ്യക്ഷതയിൽ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.

ന്ധമാവേലിക്കര പ്രവാസിന്ധ അവാർഡ് 2017, ഷംസൂ താമരക്കുളത്തിന് ഉപദേശക സമതിയംഗം ബാബു വർഗീസ് സമ്മാനിച്ചു. 25,000 രൂപയും ഫലകവും ആണ് അവാർഡ്.ചടങ്ങിൽ ഗർഷോം അവാർഡ് ജേതാവ് മനോജ് മാവേലിക്കര, കുമാരി കണ്‍മണി ശശി, രേഖ ശശി, എന്നിവരെ ആദരിച്ചു. സുവനീർ പ്രകാശനം സണ്ണി മണർക്കാട് കുവൈറ്റ് ലോജിസ്റ്റിക് കന്പനി മാനേജർ ബാബു വർഗീസിന് നൽകി നിർവ്വഹിച്ചു.

ഭിന്നശേഷിയെ സർഗ്ഗ വൈഭവം കൊണ്ട് അതിജീവിച്ചു സംഗീതത്തിലും ചിത്ര രചനയിലും നിരവധി ദേശീയ,സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ കണ്‍മണിയുടെ കച്ചേരി തിങ്ങി നിറഞ്ഞ ജനസാഗരങ്ങളുടെ മനം കവർന്നു.സക്കീർ പുത്തൻ പാലത്ത് അധ്യക്ഷ പ്രസംഗം നടത്തി. പരിപാടികൾക്കു ജൂബി ചുനക്കര, തോമസ് മോൻസി, അനിയൻ കുഞ്ഞു,ഹമീദ് ഷാജി, രഞ്ജിത്ത്,സാജൻ, ഇബ്രാഹിംകുട്ടി, വിജോ തോമസ്,ദിലീപ് കുമാർ, ഹോചിമിൻ, പ്രസാദ്, ബിജു ഡാനിയേൽ, എന്നിവർ നേതൃത്വം നൽകി.
ഷെറഫുദീൻ കണ്ണേത്ത്,ജിജുലാൽ,ബി.എസ്.പിള്ള, ചാക്കോ ജോർജ്ജ് കുട്ടി, എന്നിവർ പ്രസംഗിച്ചു. മനോജ് റോയി സ്വാഗതവും ദിനേഷ് ചുനക്കര നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ