+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രസന്‍റ് ചാരിറ്റി സെന്‍റർ കുവൈറ്റ് ഫെയർവെൽ സ്കീം വിതരണം

കുവൈറ്റ്: ക്രസന്‍റ് ചാരിറ്റി സെന്‍റർ കുവൈറ്റ് ഫെയർവെൽ സ്കീം വിതരണവും പ്രവർത്തക കണ്‍വെൻഷനും ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്നു. പ്രസിഡന്‍റ് കോയ വളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മെട്രോ മെഡിക്കൽ
ക്രസന്‍റ് ചാരിറ്റി സെന്‍റർ കുവൈറ്റ് ഫെയർവെൽ സ്കീം വിതരണം
കുവൈറ്റ്: ക്രസന്‍റ് ചാരിറ്റി സെന്‍റർ കുവൈറ്റ് ഫെയർവെൽ സ്കീം വിതരണവും പ്രവർത്തക കണ്‍വെൻഷനും ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്നു. പ്രസിഡന്‍റ് കോയ വളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് സാന്പത്തിക ഉപഹാരം നൽകുന്നതിന് വേണ്ടി ആവിഷ്കരിച്ച ഫെയർവെൽ സ്കീമിന്‍റെ ആദ്യവിതരണം മലബാർ ഗോൾഡ് കണ്‍ട്രി ഹെഡ് അഫ്സൽ ഖാൻ ആസിഫിന് നൽകിക്കൊണ്ട് നിർവഹിച്ചു.

ഷമീർ സി.കെ സാബിർ എന്നിവർക്ക് യഥാക്രമം ട്രഷറർ ഗഫൂർ അത്തോളിയും, അബ്ദുള്ള അടിയോട്ടിലും നൽകി. കഴിഞ്ഞ ടിഎച്ച്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ക്രസന്‍റ് സെന്‍റർ അംഗത്തിന്‍റെ മകൻ മുഹമ്മദ് ഫദലിനുള്ള എഡ്യുക്കേഷണൽ എൻഡോവ്മെന്‍റ് അവാർഡ് ഷരീഫ് ഒതുക്കുങ്ങൽ സമ്മാനിച്ചു. പരിപാടിയിൽ ജനറൽ മോട്ടിവേഷൻ ക്ലാസ്സ് അവതരിപ്പിച്ച പ്രശസ്ത ട്രെയിനർ അഫ്സൽ അലിയെ പ്രസിഡന്‍റ് കോയ വളപ്പിൽ മെമെന്േ‍റാ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി മൻസൂർ കുന്നത്തേരി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ