+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജീവ്ഗാന്ധി അനുസ്മരണം

അബുദാബി: അബുദാബി മലയാളീ സമാജവും ഇൻകാസ് അബുദാബിയും സംയുക്തമായി സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണം ഷാനിമോൾ ഉസ്മാൻ ഉദ്ഘടാനം ചെയ്തു. ഇൻകാസ് അബുദാബി പ്രസിഡന്‍റ് പള്ളിക്കൽ ഷുജാഹി അധ്യക്ഷത വഹിച്ച യോഗത്തി
രാജീവ്ഗാന്ധി അനുസ്മരണം
അബുദാബി: അബുദാബി മലയാളീ സമാജവും ഇൻകാസ് അബുദാബിയും സംയുക്തമായി സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണം ഷാനിമോൾ ഉസ്മാൻ ഉദ്ഘടാനം ചെയ്തു. ഇൻകാസ് അബുദാബി പ്രസിഡന്‍റ് പള്ളിക്കൽ ഷുജാഹി അധ്യക്ഷത വഹിച്ച യോഗത്തിൽ സമാജം ജനറൽസെക്രട്ടറി എ. എം അൻസാർ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡന്‍റ് വക്കം ജയലാൽ, കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്‍റ്് കെ.സി. അബു ,സമാജം രക്ഷാധികാരി സോമരാജൻ, ഇൻകാസ് യുഎഇ വർക്കിംഗ് പ്രസിഡന്‍റ് എടവാ സൈഫ്, ഇൻകാസ് ഗ്ലോബൽ സെക്രട്ടറിമാരായ ടി.എ നാസർ, കെ എച്ച് താഹിർ, കണ്ണൂർ ഡിസിസി വൈസ് പ്രസിഡന്‍റ്് മുഹമ്മദ് ബ്ലാത്തൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി അനൂപ് നന്പ്യാർ നന്ദി പറഞ്ഞു.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള