+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലൈനിൽ കുട്ടികൾക്കായി ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു

അലൈൻ: ഇന്ത്യൻ സോഷ്യൽ സെന്‍റർ നിക്കോണ്‍ കന്പനിയുമായി സഹകരിച്ചു കുട്ടികൾക്ക് വേണ്ടിയുള്ള ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു. നിക്കോണ്‍ കിഡ്സ് ഫോട്ടോ ക്ലബ് ഓപ്പറേഷൻസ് ഹെഡ് ചിത്ര ആര്യ ഷെർഗിൽ ’’ബ
അലൈനിൽ കുട്ടികൾക്കായി ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു
അലൈൻ: ഇന്ത്യൻ സോഷ്യൽ സെന്‍റർ നിക്കോണ്‍ കന്പനിയുമായി സഹകരിച്ചു കുട്ടികൾക്ക് വേണ്ടിയുള്ള ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു. നിക്കോണ്‍ കിഡ്സ് ഫോട്ടോ ക്ലബ് ഓപ്പറേഷൻസ് ഹെഡ് ചിത്ര ആര്യ ഷെർഗിൽ ’’ബേസിക്സ് ഓഫ് ഫോട്ടോഗ്രാഫി’’ എന്ന വിഷയത്തിൽ ക്ലാസുകൾ എടുക്കുകയും ഓരോ കുട്ടികൾക്കും ക്യാമറകളുടെ പ്രവർത്തനവും മറ്റും പരിശീലിപ്പിക്കുകയും ചെയ്തു. തുടർന്ന് വർക്ഷോപ്പിൽ പങ്കെടുത്ത നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മത്സരത്തിൽ ഏറ്റവും നന്നായി ഫോട്ടോ എടുത്ത കുട്ടികൾക്കു സമ്മാനങ്ങൾ നൽകി. പ്രസിഡന്‍റ് ഡോ. ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, കമ്മറ്റി മെന്പർ മൻജിത് സിങ്ങ് എന്നിവർ പ്രസംഗിച്ചു.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള