+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്ഡിപിഐ മാർച്ചിനു നേരെയുള്ള പോലീസ് അതിക്രമം അപലപനീയം: ഇന്ത്യൻ സോഷ്യ. ഫോറം

ജിദ്ദ: കാസർകോട് പഴയ ചൂരി ജുമാ മസ്ജിദ് ജീവനക്കാരനായ മതപണ്ഡിതൻ റിയാസ് മൗലവിയുടെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐ നടത്തിയ ഉത്തരമേഖലാ എഡിജിപി ഓഫിസ് മാർച്ചിന് നേരെ പോലിസ് നടത്തിയ
എസ്ഡിപിഐ മാർച്ചിനു നേരെയുള്ള പോലീസ് അതിക്രമം അപലപനീയം: ഇന്ത്യൻ സോഷ്യ. ഫോറം
ജിദ്ദ: കാസർകോട് പഴയ ചൂരി ജുമാ മസ്ജിദ് ജീവനക്കാരനായ മതപണ്ഡിതൻ റിയാസ് മൗലവിയുടെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐ നടത്തിയ ഉത്തരമേഖലാ എഡിജിപി ഓഫിസ് മാർച്ചിന് നേരെ പോലിസ് നടത്തിയ അതിക്രമം ഇന്ത്യൻ സോഷ്യ. ഫോറം കേരളം സ്റ്റേറ്റ് കമ്മിറ്റി അപലപിച്ചു. പ്രതിഷേധിക്കാനുള്ള പൗരന്‍റെ അവകാശത്തിനെതിരെയുള്ള കടന്നുകയറ്റമാണ് പിണറായിയുടെ പോലീസ് ചെയ്തു കൊണ്ടിരിക്കുന്നത്.
സംഘ്പരിവാര്‍ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുന്ന പൊലീസുകാരെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കിൽ ആ സ്ഥാനം കഴിവുള്ള മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നും ന്യായമായ ആവശ്യങ്ങൾ ചോദിക്കുന്നവരെ അടിച്ചൊതുക്കാനുള്ള സിപിഎം ഭരണകൂടത്തിന്‍റെ ശ്രമം വിലപോകില്ലെന്നു കമ്മിറ്റി കൂട്ടിചേർത്തു. പ്രസിഡന്‍റ് ഷാഹു. ഹമീദ് തൊഴുപ്പാടം , സെക്രട്ടറി ഹനീഫ കടുങ്ങല്ലൂർ, വൈസ് പ്രസിഡന്‍റ് മുജീബ് കുണ്ടൂർ , സെക്രട്ടറിമാരായ അലി കാരാടി, സൈനു. ആബിദീൻ, വെ.ഫെയർ ഇൻചാർജ് കൊയിസ്സൻ ബീരാൻ കുട്ടി എിവർ പങ്കെടുത്തു.

റിപ്പോർട്ട്: മുസത്ഫ കെ.ടി