+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഹലാം ജിദ്ദയുടെ ആരോഗ്യ ബോധവൽകരണ പരിപാടിക്ക് തുടക്കം കുറിച്ചു

ജിദ്ദ : അഹലാം ജിദ്ദയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽകുന്ന ആരോഗ്യ ബോധവൽകരണ പരിപാടിക്ക് ജിദ്ദയിൽ തുടക്കം കുറിച്ചു. ന്ധഭക്ഷണത്തെ മരുന്നാക്കൂ മരുന്ന് ഭക്ഷണം ആകുന്നതിനു മുന്പ്ന്ധ എന്ന തലകെട്ടോടെ ആ
അഹലാം ജിദ്ദയുടെ ആരോഗ്യ ബോധവൽകരണ പരിപാടിക്ക് തുടക്കം കുറിച്ചു
ജിദ്ദ : അഹലാം ജിദ്ദയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽകുന്ന ആരോഗ്യ ബോധവൽകരണ പരിപാടിക്ക് ജിദ്ദയിൽ തുടക്കം കുറിച്ചു. ന്ധഭക്ഷണത്തെ മരുന്നാക്കൂ മരുന്ന് ഭക്ഷണം ആകുന്നതിനു മുന്പ്ന്ധ എന്ന തലകെട്ടോടെ ആരംഭിച്ച പരിപാടി വിവിധ സംഘടനകൾക്കിടയിലും കുടുംബ സദസുകളിലും അവതരിപ്പിക്കും . ഇതിനായി 0536770500 ൽ ബന്ധപെടാവുന്നതാണ്.

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ് വേണ്ടത് എന്നത് കൊണ്ട് ഭക്ഷണത്തെ ശരീരത്തിന്‍റെ ആവശ്യം അറിഞ്ഞു കഴിച്ചാൽ തന്നെ നിരവധി രോഗങ്ങളിൽ നിന്നും മുക്തി നേടാനാവും . പ്രവാസികളെ ശാരീരികമായും സാന്പത്തികമായും ആരോഗ്യ രംഗം ഇപ്പോൾ വേട്ടയാടികൊണ്ടിരിക്കുന്നു. സന്പാദ്യം മുഴുവൻ ചിലവഴിച്ചാലും ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നില്ല . അത് കൊണ്ടാണ് ആരോഗ്യ ബോധവൽകരണ പരിപാടിയുമായി മുന്നോട്ട് പോകുന്നത് എന്ന് അഹ് ലാം ജിദ്ദ പ്രസിഡന്‍റ് ഹനീഫ ഇയ്യം മടക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .

ജീവിത രീതിയിലെ മാറ്റങ്ങൾ വെക്തികളിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ജനങ്ങളിൽ അറിയിച്ചു കൊടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ന· നിറഞ്ഞ പ്രവർത്തനങ്ങൾക്ക് എന്നും കൂടെ ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു ജിദ്ദയിലെ പരിശീലകൻ അമീർഷ പാണ്ടിക്കാട് പറഞ്ഞു. ബിഷെർ പി കെ താഴെ കോട് ് ആശംസ അർപിച്ചു. ഷിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രവി കുമാർ സ്വാഗതവും സലിം മറോട്ടിക്കൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി