+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ് ബാറ്റ്മിന്‍റണ്‍ ടൂർണമെന്‍റ് ജൂണ്‍ 17ന്

ന്യൂയോർക്ക്: വിജയകരമായ മുപ്പതാം വർഷത്തിലെത്തി നിൽക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് എന്നത് എല്ലാവർക്കും സുപരിചിതമായ ഒരു പേരാണ്. ഇതിന്‍റെ അണിയറ ശിൽപ്പികൾ പ്രതിവർഷം സംഘടിപ്പിച്ച് വരുന്ന മത്സര
ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ് ബാറ്റ്മിന്‍റണ്‍ ടൂർണമെന്‍റ് ജൂണ്‍ 17ന്
ന്യൂയോർക്ക്: വിജയകരമായ മുപ്പതാം വർഷത്തിലെത്തി നിൽക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് എന്നത് എല്ലാവർക്കും സുപരിചിതമായ ഒരു പേരാണ്. ഇതിന്‍റെ അണിയറ ശിൽപ്പികൾ പ്രതിവർഷം സംഘടിപ്പിച്ച് വരുന്ന മത്സര കളികൾ കളിക്കാർക്കും കാണികൾക്കും ആവേശം പകർന്നിട്ടുണ്ട്. ക്ലബ്ബിന്‍റെ അഞ്ചു ശാഖകൾക്ക് കീഴിൽ പ്രശസ്തമായ അഞ്ചു കളികൾ അരങ്ങേറുന്നു. അവ ബാറ്റ്മിന്‍റണ്‍, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, സോക്കർ, വോളിബാൾ എന്നിവയാണ്. ഇതിൽ ബാറ്റ്മിന്‍റണ്‍ കളിയുടെ ശാഖ അന്പതിൽപരം അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ഇതിന്‍റെ പ്രവർത്തനങ്ങൾക്കായി ചുക്കാൻ പിടിക്കുന്നത് നല്ല കളിക്കാരനും കായിക മത്സരപ്രേമിയുമായ രഘു നൈനാനാണ്.

ന്യൂയോർക്ക് സ്മാഷേർഴ്സ് (NY Smashers) എന്നു വിളിക്കുന്ന ബാറ്റ്മിന്‍റൻ കളിക്കാരുടെ ഗ്രൂപ്പ് ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ കളി പരിശീലിക്കുന്നു. ബിഗ് ആപ്പിളിൽ ഇത് ആറാമത്തെ വർഷമാണ് ക്ലബ്ബിലെ ഭാരവാഹികൾ ടൂർണമെന്‍റ് നടത്തുന്നത്. മലയാളി സ്പോട്സ്് ക്ലബ് എന്ന പേരു പോലെ മലയാളി അംഗങ്ങൾ മാത്രം കളിക്കാരായിട്ടുള്ള ഏക ക്ലബ്ബാണ്. ഈ വർഷം ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ബാറ്റ്മിന്‍റണ്‍ ടൂർണമെന്‍റ് (NYSmashers ) അരങ്ങേറുന്നത് ജൂണ്‍ 17, 7420 കോമണ്‍വെൽത്ത് ബുൾവാഡ്, ബെൽറോസ്, ന്യൂയോർക്കിലാണ.് മുപ്പത്തിരണ്ടു ടീമുകൾ തമ്മിൽ മത്സരിക്കുന്ന കളി കാണികൾക്ക് ഹരം പകരുമെന്നതിൽ സംശയമില്ല. മൊത്തം ടീമിൽ പതിനാറു ടീമുകൾ ന്യൂയോർക്കിൽ നിന്നാണ്. സ്പോട്സ് പ്രേമികളായവർക്ക് കിട്ടുന്ന ഒരു അസുലഭ അവസരമായിരിക്കും ഇത്.

കളികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

രഘു നൈനാൻ 5165269835, സോണി പോൾ 5162360146, ഈപ്പൻ ചാക്കോ (കുഞ്ഞുമോൻ) 5168492832, സാക്ക് മത്തായ് 9172081714 , മാത്യു ചെറുവള്ളിൽ5165871403


റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം