+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിലെ ആദ്യകുർബാന സ്വീകരണം മേയ് 28ന്

ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ ഈവർഷത്തെ ആഘോഷമായ ആദ്യകുർബാന സ്വീകരണം മെയ് 28നു ഞായറാഴ്ച വൈകിട്ട് 3ന് നടത്തപ്പെടും. ഇടവക വികാരി ഫാ. തോമസ് മുളവനാലിന്‍റെ മുഖ്യകാർമികത്വത്
ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിലെ ആദ്യകുർബാന സ്വീകരണം മേയ് 28ന്
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ ഈവർഷത്തെ ആഘോഷമായ ആദ്യകുർബാന സ്വീകരണം മെയ് 28നു ഞായറാഴ്ച വൈകിട്ട് 3ന് നടത്തപ്പെടും. ഇടവക വികാരി ഫാ. തോമസ് മുളവനാലിന്‍റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന ചടങ്ങുകളിൽ വച്ചു 29 കുട്ടികളുടെ ആഘോഷമായ ആദ്യകുർബാന സ്വീകരണം നടത്തപ്പെടും. രണ്ടു കുട്ടികളുടെ സ്ഥൈര്യലേപന കൂദാശയും തദവസരത്തിൽ നടത്തപ്പെടുന്നതാണ്.

ദേവാലയത്തിലെ ചടങ്ങുകൾക്കുശേഷം നൈൽസിലുള്ള വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വച്ചു മാതാപിതാക്കളുടെ നേതൃത്വത്തിൽ വിരുന്നു സത്കാരവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് വൈദീകരും സിസ്റ്റേഴ്സും മാതാപിതാക്കളും, കമ്മിറ്റി അംഗങ്ങളും അധ്യാപകരും പാരീഷ് എക്സിക്യൂട്ടീവും നേതൃത്വം നൽകും.


റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം