+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി കുവൈത്ത് രംഗോത്സവ് 2017

കുവൈത്ത്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്‍റർ സ്കൂൾ കലോൽസവം രംഗോത്സവ് 2017 ആരംഭിച്ചു സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ച
ഒഐസിസി കുവൈത്ത്  രംഗോത്സവ് 2017
കുവൈത്ത്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്‍റർ സ്കൂൾ കലോൽസവം രംഗോത്സവ് 2017 ആരംഭിച്ചു സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ച് ഓഡിറ്റേറിയത്തിൽ ഇന്നും നാളെയുമായി വിവിധ വേദികളിലായി 500 ൽ പരം വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നു. ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യൻ എംബസി അറ്റാഷെ സഞ്ജീവ് സകളനിക്ക ഉദ്ഘാടനം ചെയ്തു. കണ്‍വീനർ ബിനു ചെന്പാലയം സ്വാഗതവും ജോയാൻറ് കണ്‍വീനർ സുരേഷ് മാത്തൂർ നന്ദിയും രേഖപ്പെടുത്തി.

കുവൈത്തിൽ ഹൃസ്വ സന്ദർശനത്തിന് എത്തിയ ശാരീരിക വൈകല്യങ്ങള അതിജീവിച്ച് എസ്എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനുഗ്രഹീത കലാകാരി മാവേലിക്ക സ്വദേശിനി കണ്‍മണി കാലുകൾ കൊണ്ട് ചിത്രം വരച്ച് ചിത്രരചനാ മൽസരം ഉദ്ഘാടനം ചെയ്തു. ചക്കോ ജോർജ് കൂട്ടി, ശമുവേൽ ചാക്കോ ബി. എസ്. പിള്ള, വർഗീസ് ജോസഫ് മാരാമണ്‍, പ്രേംസണ്‍ കായംകുളം, ബെക്കൻ ജോസഫ്, രാജീവ് നടുവിലെമുറി, മനോജ് ചണ്ണപ്പെട്ട, എം.എ നിസാം റോയി കൈതവന്ന, ജോയ് കരവാളൂർ, ഋഷി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ