+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുകവലി വിരുദ്ധ കാന്പയിന് ഉജ്ജ്വല തുടക്കം

ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്‍റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പുകവലി വിരുദ്ധ കാന്പയിന് ഉജ്വല തുടക്കം. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി ഐസിബിഎഫ് പ്രസിഡന്‍റ് ഡേവിസ്
പുകവലി വിരുദ്ധ കാന്പയിന് ഉജ്ജ്വല തുടക്കം
ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്‍റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പുകവലി വിരുദ്ധ കാന്പയിന് ഉജ്വല തുടക്കം. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി ഐസിബിഎഫ് പ്രസിഡന്‍റ് ഡേവിസ് എടക്കുളത്തൂർ ഉദ്ഘാടനം ചെയ്തു. പുകവലി എല്ലാ അർഥത്തിലും വ്യക്തിക്കും കുടുംബത്തിനും ദോഷങ്ങൾ മാത്രം സമ്മാനിക്കുന്ന ദുരന്തമാണെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണി നിരക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിർലപ് ഭട്ട്, രാജേഷ്, സംറ മെഹബൂബ്, കെ.വി. അബ്ദുള്ളക്കുട്ടി, അശ്വതി വിശ്വാസ്, ശുക്രിയ ആസിഫ് എന്നിവർ വിശിഷ്ടാതികളായിരുന്നു. ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ. അബ്ദുൾ റഷീദ് പുകവലി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

വിവിധ ഇന്ത്യൻ സ്കൂളുകൾക്ക് പുറമേ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നുളള വിദ്യാർഥികളും അണി നിരന്നപ്പോൾ ഇന്‍റർ സ്കൂൾ മൽസരങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതായി. പെയിന്‍റിംഗ്, പ്രസംഗം എന്നീ ഇനങ്ങളിലായി 15 സ്കൂളുകളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം വിദ്യാർഥികൾ മാറ്റുരച്ചു.

ചീഫ് കോഓർഡിനേറ്റർ അമാനുള്ള വടക്കാങ്ങര, കോഓർഡിനേറ്റർമാരായ ഷറഫുദ്ദീൻ, ഫൗസിയ അക്ബർ, അഫ്സൽ കിളയിൽ, റഷാദ് മുബാറക്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യു, ആനന്ദ് ജോസഫ്, ശരണ്‍ എസ്. സുകു, ബ്ലെസി ബാബു, സി.ടി. സജീർ, പി. ജംഷീർ എന്നിവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.