+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊയോട്ട സണ്ണി അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ വ്യവസായിയും കുവൈത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമായ എം. മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം മേയ് 20ന് വ
ടൊയോട്ട സണ്ണി അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ വ്യവസായിയും കുവൈത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമായ എം. മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം മേയ് 20ന് വൈകുന്നേരം നാലിന് കുവൈത്ത് ഖാദിസിയയിലെ വീട്ടിലായിരുന്നു അന്ത്യം.

കുവൈത്തിന്‍റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുന്പ് 1956 ഒക്ടോബറിലാണു അദ്ദേഹം കുവൈത്തിൽ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈയിൽ കന്പനിയായ അൽ സായർ ഗ്രൂപ്പിന്‍റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ൽ സ്ഥാപനത്തിന്‍റെ ഉന്നത പദവിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണ് മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടിരുന്നത്. സഫീന റെന്‍റ് എ കാർ, സഫീന ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്റ്റിംഗ് കന്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.

1990 ൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ജാബിരിയ ഇന്ത്യൻ സ്കൂളിന്‍റെ സ്ഥാപകനായ അദ്ദേഹം 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്‍റെ പ്രസിഡന്‍റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പരേതൻ പത്തനംതിട്ട കൊയ്പ്പുറം കുന്പനാട് സ്വദേശിയാണ്. ഭാര്യ മേരി. മക്കൾ: ജോയ് മാത്യു, ആനി മാത്യു, സൂസൻ മാത്യു.

റിപ്പോർട്ട്: സലിം കോട്ടയിൽ