+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി ദിബ കൽബ യൂണിറ്റ് സമ്മേളനങ്ങൾ

ഫുജൈറ: കൈരളി കൾച്ചറൽ ആസോസിയേഷൻ കൽബ യൂണിറ്റ് സമ്മേളനം മേയ് 18, 19 തീയതികളിൽ നടന്നു. കൈരളി സെൻട്രൽ സെക്രട്ടറി സി.കെ. ലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എ കബീർ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ വൈസ്
കൈരളി  ദിബ കൽബ യൂണിറ്റ്  സമ്മേളനങ്ങൾ
ഫുജൈറ: കൈരളി കൾച്ചറൽ ആസോസിയേഷൻ കൽബ യൂണിറ്റ് സമ്മേളനം മേയ് 18, 19 തീയതികളിൽ നടന്നു. കൈരളി സെൻട്രൽ സെക്രട്ടറി സി.കെ. ലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എ കബീർ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ വൈസ് പ്രസിഡന്‍റ് സൈമണ്‍ സാമുവേൽ, വി.പി. സുജിത്, സെൻട്രൽ ട്രഷറർ എം.എം.എ. റഷീദ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുഭാഷ്, ഉമ്മർ ചോലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി ബഷീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രമോദ് കണക്കും അവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളായി ജെ. ബഷീർ (പ്രസിഡന്‍റ്), മുഹമ്മദ് റാഫി (വൈസ് പ്രസിഡന്‍റ്), കെ.പി.എ. കബീർ (സെക്രട്ടറി), ഉമ്മർ (ജോയിന്‍റ് സെക്രട്ടറി), പ്രമോദ് (ട്രഷറർ), ദിൽഷാദ് (സ്പോർട്സ് സെക്രട്ടറി), റഫീഖ് സക്കറിയ (കൾച്ചറൽ സെക്രട്ടറി), ശിവദാസ്, നാരായണൻ, ഷാജി, മുനീർ, ഷംനാസ്, സിക്കന്ദർ ജലീൽ, നിയാസ്, അലി എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ദിബ യൂണിറ്റ് സമ്മേളനം

ഫുജൈറ ദിബ യൂണിറ്റ് സമ്മേളനത്തിൽ പ്രസിഡന്‍റ് ബാബു അധ്യക്ഷത വഹികൈരളി സെൻട്രൽ പ്രസിഡന്‍റ് അബ്ദുൽ റസാഖ്, സെൻട്രൽ വൈസ് പ്രസിഡന്‍റ് സൈമണ്‍ സാമുവേൽ, സെൻട്രൽ ജോയിന്‍റ് സെക്രട്ടറി ശിവശങ്കർ, ജസ്റ്റിൻ സാമുവേൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കെ.പി. സുകുമാരൻ, ഉമ്മർ ചോലക്കൽ, ഖോർഫക്കാൻ യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൗക്കത്തലി കണക്കും അവതരിപ്പിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി രാജേന്ദ്രൻ നല്ലപ്പള്ളി (പ്രസിഡന്‍റ്), പ്രസാദ് (വൈസ് പ്രസിഡന്‍റ്), ശശീന്ദ്രൻ (സെക്രട്ടറി), അബ്ദുൾ ഖാദർ (ജോയിന്‍റ് സെക്രട്ടറി), കെ.പി. ബാബു (ട്രഷറർ), തബ്രീസ് (സ്പോർട്സ് സെക്രട്ടറി), അനിൽ കുമാർ ( കൾച്ചറൽ സെക്രട്ടറി), ഷൗക്കത്തലി (കോണ്‍സുൽ സർവീസ് സെക്രട്ടറി), മണി (ഓഫീസ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായ 21 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.