+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ നായർ സംഗമം തിരുവനന്തപുരത്ത് ജൂലൈ 29 ന്

ന്യൂയോർക്ക്: അമേരിക്കൻ നായർ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ അൽ സാജ് കണ്‍വൻഷൻ സെന്‍ററിൽ നടക്കും. കേരളത്തിൽ നടക്കുന്ന ആദ്യ സംഗമമാണിതെന്ന് ചെയർമാൻ രാജേഷ് നായർ അറിയിച്ചു. അമേരിക്കയിലു
അമേരിക്കൻ നായർ സംഗമം തിരുവനന്തപുരത്ത് ജൂലൈ 29 ന്
ന്യൂയോർക്ക്: അമേരിക്കൻ നായർ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ അൽ സാജ് കണ്‍വൻഷൻ സെന്‍ററിൽ നടക്കും. കേരളത്തിൽ നടക്കുന്ന ആദ്യ സംഗമമാണിതെന്ന് ചെയർമാൻ രാജേഷ് നായർ അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയോടുകൂടി കാര്യപരിപാടികൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം അഞ്ചുവരെ അമേരിക്കയിലെയും കാനഡയിലെയും കേരളത്തിലെയും കലാകാര·ാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ബിസിനസ് കോണ്‍ഫറൻസ്, നായർ സംഘടനാ പ്രവർത്തന അവലോകനങ്ങൾ, ചർച്ചകൾ എന്നിവയും സംഗമത്തിന്‍റെ ഭാഗമായിരിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായർ സമുദായ നേതാക്കളോടൊപ്പം കേരളത്തിലെ വിശിഷ്ട വ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങൾക്ക് കേരളത്തിലെ എൻഎസ്എസ് കരയോഗങ്ങളുമായി സഹകരിച്ചു കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും സംഗമത്തിൽ നടക്കും.

ഏഴു മുതൽ സുപ്രസിദ്ധ സിനിമ സംവിധായകൻ രാജസേനൻ നയിക്കുന്ന മെഗാഷോയിൽ അദ്ദേഹത്തിന്‍റെ സപാസ വിഷ്വൽ മ്യൂസിക്കൽ ട്രീറ്റിനൊപ്പം സിനിമ താരം നോബിയും കോമഡി സ്റ്റാർസ് സംഘവും ചേർന്ന് അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും.

അമേരിക്കൻ നായർ സംഗമത്തിൽ എത്തിച്ചേരുന്നതിന് എയർ ഇന്ത്യ, എമിറേറ്റ്സ് വിമാന കന്പനികൾ അമേരിക്കയിലും കാനഡയിലും നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിലക്കുറവിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.nairsangamam.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: +1 408 203 1087, +91 471 381 0481, info@nairsangamam.com

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം